ചൂട്ടാട് മഞ്ച ഫിഷ് ലാന്റിംഗ് സെന്റർ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 


പുതിയങ്ങാടി :ചൂട്ടാട് പുതുതായി ആരംഭിക്കുന്ന മഞ്ച ഫിഷ് ലാൻഡിംഗ് സെന്ററിന്റെ പ്രവൃത്തി ഉദ്ഘാടനം മത്സ്യബന്ധന ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. എം വിജിൻ എം എൽ എ അധ്യക്ഷനായി.ഫിഷ് ലാന്റിംഗ് സെന്റർ പദ്ധതിക്കായി സംസ്ഥാന സർക്കാർ അഞ്ചുകോടി രൂപയാണ് അനുവദിച്ചത്. 46.50 മീറ്റർ നീളവും 6.65 മീറ്റർ വീതിയുള്ള വാർഫ്, 347 ചതുരശ്ര മീറ്റർ വ്യാപ്തിയുള്ള ലേല ഹാൾ, ശുചിമുറികൾ, ലോക്കർ മുറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ ലോഡിങ്ങ്, പാർക്കിങ്ങ് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.വി സനൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ബബിത കുമാരി, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി സത്യഭാമ, ബ്ലോക്ക് പഞ്ചായത്ത് അംഗം സറീന ജബ്ബാർ, പഞ്ചായത്തംഗം എസ്.എൽ.പി മൻസൂറ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ബിജു നമ്പ്യാർ, മാടായി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പ്രഭാഷ് ലാൽ, ഫിഷ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എ.വി അഹമ്മദ് ഹാജി, പുതിയങ്ങാടി ഭണ്ഡാര കമ്മിറ്റി സെക്രട്ടറി എം.എം ഷുക്കൂർ, കടക്കോടി സെക്രട്ടറി ഫായിസ്, ഒ.വി രഘുനാഥ്, പി ജനാർദ്ദനൻ, ജോയ് ചൂട്ടാട്, ബാബുരാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം