ഓൺലൈൻ തട്ടിപ്പ് കേസിൽ കണ്ണൂരിലെ ബാങ്ക് പ്രസിഡൻ്റും സെക്രട്ടറിയും അറസ്റ്റിൽ





കണ്ണൂർ : ഓൺലൈൻ തട്ടിപ്പ് കേസിൽ ബേങ്ക് പ്രസിഡൻ്റുകൂടിയായ പ്രമുഖ കോൺഗ്രസ് നേതാവും സൊസൈറ്റി സഹകരണ സെക്രട്ടറിയും അറസ്റ്റിൽ. കണ്ണൂർ ലേബർ ബാങ്ക് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ കല്ലിക്കോടൻ രാഗേഷ്, സൊസെറ്റി സെക്രട്ടറി കെ. ജിതേഷ് എന്നിവരാണ് തമിഴ്നാട് സൈബർ ക്രൈം ഡെപ്യുട്ടി സൂപ്രണ്ട് ആർവി ഗൗതമിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. തമിഴ്നാട് സൈബർ ക്രൈം ഇൻവസ്റ്റിഷൻ സെൻ്ററിൽ തമിഴ്നാട് സ്വദേശി ബാലമുരുഗൻ എന്നയാളുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. 1.67 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ കണ്ണൂരിലെ കോൺഗ്രസ് നേതാവ് പ്രസിഡൻ്റായ ബാങ്കിൻ്റെ അക്കൗണ്ടിൽ പണം എത്തിയതായി സ്ഥിരികരിക്കപ്പെട്ടിരുന്നു. നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ നിരീക്ഷണത്തിൽ കണ്ണൂരിലെ ബാങ്കിൻ്റെ ഇതേ അക്കൗണ്ടിലേക്ക് അനധികൃതപണം എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് കേസെടു ത്തിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് തമിഴ്നാട് പൊലിസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി കണ്ണൂരിലെത്തിയത്. കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കല്ലിക്കോടൻ രാഗേഷിനെ ചോദ്യം ചെയ്ത സം സം വൈകിട്ടോടെ പള്ളിക്കുന്ന് ചെട്ടിപ്പീടികയിതലവീട്ടിൽ നിന്നും ബാങ്ക് സെക്രട്ടറി ജിതേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ട്രാൻസിറ്റ് വാറൻഡിൻ്റ ഭാഗമായി ഇരുവരെയും തിങ്കളാഴ്ച്ച രാവിലെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കവിധേയരാക്കി. ഇതിനു ശേഷം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ( രണ്ട്) കോടതിയിൽ ഹാജരാക്കി. ബാങ്കിൻ്റെ മുൻ പ്രസിഡൻ്റിൻ്റെ പേരിൽ ആരംഭിച്ച അക്കൗണ്ടിലേക്കാണ് അനധികൃതമായി പണം എത്തിയതായി കണ്ടെത്തിയത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്താണ് 1.67 കോടി രൂപയിൽ ഭൂരിഭാഗവും അക്കൗണ്ടിൽ എത്തിയത്. സംസ്ഥാനവ്യാപകമായി കഴിഞ്ഞ ദിവസം അനധികൃത പണമിടപാട് സംബന്ധിച്ചു നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൻ്റെ ഭാഗമായി കണ്ണൂർ ടൗൺ പൊലിസ് ബാങ്കിനെതിരെയും കേസെടുത്തിരുന്നു. കഴിഞ്ഞ ഡിസംബർ മാസം മൂന്ന് ദിവസങ്ങളിലായി 45, 64031 രൂപ ബാങ്കിൻ്റെ അക്കൗണ്ടിൻ്റെ വന്നതായി കണ്ടെത്തി ഇതിൻ്റെ ഭാഗമായി അന്വേഷണം നടക്കുന്നതിനിടെയാണ് ബാങ്ക് പ്രസിഡൻ്റും സെക്രട്ടറി അറസ്റ്റിലാവുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്ക് പ്രസിഡൻ്റിൻ്റെ അറസ്റ്റ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം