വോട്ടു പിടിക്കാൻ കടന്ന പള്ളി മാജിക് സ്പീഡ് തന്നെ : പ്രായം വെറും നമ്പർ മാത്രം

 



കണ്ണൂർ: കൊടുംചൂടിലും തളരാതെ പ്രായത്തെ മറികടക്കുന്ന ആവേശവുമായി കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കണ്ണൂർ മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലുമെത്തി ജനങ്ങളോട് വോട്ടഭ്യർത്ഥിക്കുന്ന കടന്നപ്പള്ളി വളരെ ചുരുങ്ങിയ ദിനങ്ങൾ കൊണ്ടുതന്നെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി കഴിഞ്ഞു.കേരളത്തിലെ ഏറ്റവും സ്പീഡുള്ള മന്ത്രിയാരെന്ന് ചോദിച്ചാൽ ജനങ്ങൾക്ക് ഒരേയൊരു ഉത്തരമേയുണ്ടാവും. അത് രാമചദ്രൻ കടന്നപ്പള്ളി എന്നായിരിക്കും.. എന്താവശ്യത്തിന് വിളിച്ചാലും അതിവേഗം ഓടിയെത്തും. ഓരോ വ്യക്തിയുടെയും ദുഃഖത്തിലും സന്തോഷത്തിലും കടന്നപ്പള്ളിയുടെ സാന്നിധ്യമുണ്ടാവും. കല്ലാണത്തിനായാലും പിറന്നാളിനായാലും മരണത്തിനായാലും നാട്ടിലെ ഏന്ത് വിശേഷത്തിനായാലും കടന്നപ്പള്ളി സാന്നിദ്ധ്യമുണ്ട്. രാത്രിയായാലും പകലയാലും പ്രതീക്ഷിച്ചതുപോലെ എത്തിയിരിക്കും. അതാണ് കടന്നപ്പള്ളി

എൻ്റെ  ഊർജം ജനങ്ങളാണ്. അവരുടെ ഇടയിൽ നിൽക്കുമ്പോൾ ഓടാനും ചാടാനുമുള്ള യുവത്യം കൈവരുമെന്ന്  കടന്നപ്പള്ളി പറയുന്നു. 

എത്ര വൈകി കിടന്നാലും രാവിലെ ആറോടെ എഴുന്നേറ്റു ദിനചര്യ തുടങ്ങും. ഉണർന്നയുടൻ ഒരു ലിറ്ററോളം വെള്ളം കുടിക്കും. പത്രവായനയും കഴിഞ്ഞു ഔദ്യോഗിക ജോലിയിലേക്ക് പ്രവേശിക്കും. തുടർന്ന് രാവിലെ ഇഡ്ലിയോ,ദോശയോ കഴിച്ചുവെന്ന് വരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയായി. 

ഇടനേര ഭക്ഷണം റോബസ്റ്റോ പഴമാണ്. കരിക്കിൻ വെള്ളവും കുടിക്കും. ചായ, കാപ്പി എന്നിവയൊക്കെ പരമാവധി ഒഴിവാക്കാറാണ് പതിവ്.

വിവിധആവശ്യവുമായി വരുന്നവരെ എവിടെ വച്ചും കാണുന്നതാണ് കടന്നപ്പള്ളിയുടെ ശൈലി, മന്ത്രിയായിട്ടും അതിൽ മാറ്റം വരുത്തിയിട്ടില്ല. കണ്ണൂർ തെക്കി ബസാറിലെ എം.എൽ.എ ഓഫീസിൽ പോയി കാണണമെന്നൊന്നും നിർബന്ധിക്കില്ല. പരിഹരിക്കാവുന്ന വിഷയങ്ങളാണെങ്കിൽ തൽസമയം നടപടി സ്വീകരിക്കും. അപ്പോൾ അയാൾക്ക് ലഭിക്കുന്ന ആശ്വാസമാണ് എൻ്റെ സന്തോഷം.

ജനകീയ ആവശ്യങ്ങളോടും അതേ സമീപനം തന്നെ. ഉടൻ പരിഹാരം കാണുക. അതുകൊണ്ടാണ് കണ്ണൂർ മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലും  ഇത്രയധികം ചെറുതും വലുതുമായ പദ്ധതികൾ കാണുന്നതെന്ന് കടന്ന പള്ളി പറഞ്ഞു.

മഴയോ വെയിലോ രാത്രിയോ പകലോ എന്നൊന്നും നോട്ടമില്ല. വിശ്രമമില്ലാത്ത ജീവിതമാണ് കടന്നപ്പള്ളിയുടേത്. കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിക്കിടെ ക്ഷീണമനുഭവപ്പെട്ടതിനെ കുറിച്ച് കടന്നപ്പള്ളി പറയുന്നു. അൽപം ഷുഗർ താഴ്ന്നതാണ്.അഞ്ച് മിനുട്ട് കൊണ്ട് ശരിയായി. പിന്നെ ഒരു ആൻജിയോപ്ലാസ്റ്റി വേണ്ടി വന്നു.. ചെറുപ്പക്കാർക്ക് പോലും ഇപ്പോൾ ഇത്തരം പ്രശ്നങ്ങളില്ലേയെന്നാണ് ഒരങ്കത്തിന് കൂടി ബാല്യമുണ്ടോയെന്ന് ചോദിക്കുന്നവരോട് എൺപതുപിന്നിട്ട കടന്നപ്പള്ളിയുടെ മറുചോദ്യം.

തോട്ടട ജവഹർഹൗസിങ് കോളനിയിലെ നമ്പർ 5 മാണിക്യവീട്ടിലാണ് കടന്നപ്പള്ളിയുടെ താമസം. ഭാര്യ സരസ്വതി. മകൻ മിഥുൻ അവിയൽ  മ്യൂസിക്കൽ ബാൻ്റിൽ ഡ്രമ്മറാണ് '

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം