താൻ രാജിവെച്ചിട്ടില്ലെന്ന് കെ.എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ
ഇടുക്കി:സീറ്റ് കിട്ടാത്തതിന് പിന്നാലെ, കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വാര്‍ത്തകള്‍ വ്യാജമെന്ന് അലോഷ്യസിന്റെ സന്ദേശമെത്തിയത്.
തീര്‍ത്തും അവാസ്ഥവമായിട്ടുള്ള വാര്‍ത്തകളാണെന്നും ഇപ്പോഴാണ് തന്റെ ശ്രദ്ധയില്‍ പെട്ടതെന്നും അലോഷ്യസ് സേവ്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചിട്ടില്ലെന്ന് സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ല – അദ്ദേഹം പറഞ്ഞു.
മത്സരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതൃത്വമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും. ഇല്ലായെങ്കില്‍ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Comments
Post a Comment