കോട്ടൂരിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
കാടാച്ചിറ : കടമ്പൂർ ഗ്രാമ പഞ്ചായത്തിൽ കാട്ടുപന്നിയുടെ ശല്യം ഒഴിവാക്കാൻ നടപടി തുടങ്ങി. വ്യാഴാഴ്ച്ച രാവിലെ പാൽ വാങ്ങുന്നതിനായി വീട്ടിൽ നിന്നും പാൽ വാങ്ങാനായി പുറത്തിറങ്ങിയ കാടാച്ചിറ കോട്ടൂർ ഒതയോത്ത് പ്രജീഷിൻ്റെ ഭാര്യ ദീപയ്ക്ക് കാട്ടുപന്നിയുടെ അക്രമത്തിൽ പരുക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കടമ്പൂർ പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കതിരൂരിൽ നിന്നുള്ള ഷൂട്ടർമാരുടെ സംഘം സ്ഥലത്തെത്തുകയും തെരച്ചിൽ നടത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുകയുമായിരുന്നു

Comments
Post a Comment