യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ്റെ വിജയത്തിനായി കല്ലിങ്കീൽപത്മനാഭൻ ഇറങ്ങി



തളിപ്പറമ്പ്: യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്ററുടെ വിജയത്തിനായി കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍ പ്രചാരണരംഗത്ത് സജീവമായി. കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്ത വിവരം ലഭിച്ച ഉടന്‍തന്നെ കല്ലിങ്കീല്‍ രംഗത്തിറങ്ങിയിരുന്നു.

ഞായറാഴ്ച്ച രാവിലെ കുറുമാത്തൂര്‍ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹം അടുത്ത ദിവസങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രചാരണരംഗത്ത് ഉണ്ടാകുമെന്ന്  മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍ നഗരസഭ കൗണ്‍സിലര്‍ സി.പി.മനോജ്, മുന്‍ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സി.വി.ഉണ്ണി എന്നിവരും കല്ലിങ്കീലിനോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.