ഇരിക്കൂറിൽ എൻ.ഡി.എ പ്രചാരണം അതിവേഗത്തിൽ, യുവത്വത്തിൻ്റെ പ്രസരിപ്പിൽ ശ്രീനാഥ് പത്മനാഭൻ





ശ്രീകണ്ഠപുരം: മലയോരത്തെ മുക്കിലും മൂലയിലുമെത്തി എൻ.ഡി.എയുടെ അതിവേഗ പ്രചാരണം. വിവിധ സ്ഥാപനങ്ങൾ ആത്മീയ കേന്ദ്രങ്ങൾ  എന്നിവ സ്ഥാനാർത്ഥി ശ്രീനാഥ് പത്മനാഭൻ ഇതിനകം സന്ദർശിച്ചു. വോട്ടർമാരെ പരമാവധി നേരിൽ കാണുവാനാണ് തീവ്രശ്രമം നടത്തുന്നത്. കുടുംബയോഗങ്ങളിലും സ്ഥാനാർത്ഥിയുടെയും എൻ.ഡി.എ നേതാക്കളുടെയും സജീവ പങ്കാളിത്തവു മുണ്ട്.. മുണ്ടാനൂർ , ചുഴലി, പോത്തുകുണ്ട് എന്നിവിടങ്ങളിൽ കുടുംബ സംഗമം നടന്നു. വ്യാഴാഴ്ച രാവിലെ പൂപ്പറമ്പിൽ നിന്ന് ഗൃഹ സമ്പർക്ക പരിപാടി ആരംഭിച്ചു. പയ്യാവൂർ, പാറക്കടവ്, ഇരൂസ്, പൊന്നും പറമ്പ്, കാട്ടിക്കണ്ടം, ചുഴലി, കുടിയാന്മല, വായാട്ട് പറമ്പ് ഭാഗങ്ങളിൽ പര്യടനം നടത്തി.

അജികുമാർ കരിയിൽ .ആനിയമ്മ രാജേന്ദ്രൻ,  സഞ്ജു കൃഷ്ണകുമാർ ,  റോയി പി വി കെ.സജേഷ്, ടി പി രാജീവൻ, മുരളി വെള്ളാട്, സി.വി. പുരുഷോത്തമൻ, സി.വി. രഞ്ജിത്ത്, വി.നാരായണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം