ശ്രീമംഗലത്ത് പിറന്നാൾ ആഘോഷത്തിരി തെളിഞ്ഞു പുരാണേതിഹാസപാരായണം സമൂഹത്തിൽ അതിജീവനമനസ്സ് സൃഷ്ടിക്കുന്നുവെന്ന്കാലടി സിൻഡിക്കറ്റ് മെംബർ ഡോ. ലക്ഷ്മി വിജയൻ
ചിറക്കൽ: സർവ മംഗള ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ചിറക്കൽ ചിറയ്ക്ക് പടിഞ്ഞാറുഭാഗമായി നടത്തുന്നശ്രീമംഗലം വയോജന സേവാ കേന്ദ്രത്തിൻ്റെ രണ്ടാം പിറന്നാൾ ആഘോഷത്തിന് ശനിയാഴ്ച തിരി തെളിഞ്ഞു.പത്മശ്രീ എസ്. ആർ ഡി പ്രസാദ്,
ചിറക്കൽ കോവിലകം സി.കെ. രാമവർമ്മ വലിയ രാജ , ശ്രീശുകൻ ഐ.പി എസ്, റിട്ടയേർഡ് ഡി.എഫ് ഒ - ഒ ജയരാജ് ഐ എഫ് എസ്, ടി.പി. നാരായണൻ, കെ.വി. ജയപാലൻ മാസ്റ്റർ, ഭാഗ്യ ശീലൻ ചാലാട് എന്നിവർ ഭദ്രദീപം തെളിച്ചാണ് രണ്ടു ദിവസം നീളുന്ന പിറന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ചത്. കണ്ണൂർ എസ്. എൻ. കോളജ് റിട്ട: പ്രൊഫസർ ഡോ. സി.ആർ ലളിത വന്ദേ മാതരം ആലപിച്ചു.ഡോ. പി. രമാദേവി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സംസ്കൃത സർവകലാശാലസിൻഡിക്കറ്റ് മെംബർ ഡോ വി.ടി ലക്ഷ്മി വിജയൻ മുഖ്യപ്രഭാഷണം നടത്തി.പുരാണേതിഹാസകാവ്യങ്ങളുടെപാരായണ പാരമ്പര്യം സമൂഹത്തിൽ അതിജീവന മനസ്സ് സൃഷ്ടിക്കപ്പെടുന്നുണ്ടെന്നു ഡോ. വി.ടി. ലക്ഷ്മി വിജയൻ ചൂണ്ടിക്കാട്ടി.കർക്കടകത്തിലെ രാമായണ പാരായണങ്ങളും ചിങ്ങത്തിലെ കൃഷ്ണഗാഥയും നവരാത്രി കാലത്തെ ദേവി മാഹാത്മ്യവും വൈശാഖത്തിലെ ശ്രീമദ് ഭാഗവത പാരായണവും ഒക്കെതലമുറകളിലൂടെ കൈമാറപ്പെടുന്ന ആചാരനുഷ്ഠാനമാണെന്നും ഡോ. ലക്ഷ്മി വിജയൻ ഓർമ്മിപ്പിച്ചു.ജീവിതരീതിയടക്കമുള്ള ദിനചര്യകളിലൂടെ സംസ്കാരം തലമുറതലമുറ കൈമാറിവരുന്നതാണെന്ന് അവർ കൂട്ടിച്ചേർത്തു..ഹിന്ദു ഐക്യവേദി വൈസ് പ്രസിഡൻ്റ് നിഷ ടീച്ചർ , പി.എം രാധാമണി ടീച്ചർ,സ്വാഗത സംഘം ജനറൽ കൺവീനർ പി.ടി രമേശ്, സ്വാഗത സംഘം ചെയർമാൻ കെ. നാരായണൻ കുട്ടി, സെക്രട്ടറി വി. ജയറാം , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. ബാലചന്ദ്രൻ ,രാജൻ അഴീക്കോടൻ , ഡോ. ആശ തുടങ്ങിയവർപ്രസംഗിച്ചു.ശ്രീമംഗലം ഭജൻസ് ,വയോജനങ്ങൾ പങ്കെടുത്ത ആശയ സംവാദം, പാട്ടിൻ്റെ പാലാഴി ,കാലം മാറി കഥ മാറി നാടകം, തുടങ്ങിയവയോജനങ്ങളടക്കം പങ്കെടുത്ത വിവിധകലാ പരിപാടികളുമുണ്ടായി.ഞായറാഴ്ച അഡ്വ എ.വി. കേശവൻ്റെ പ്രഭാഷണം, ശ്രീല സുനിലും സംഘവും അവതരിപ്പിക്കുന്ന സംഗീതാർച്ചന,സംഘനൃത്തം, നാടകം, ഡോ. സുമ സുരേഷ് വർമ്മ, ചിറക്കൽ ഗോപീകൃഷ്ണൻ,ചിറക്കൽ കോവിലകം സി.കെ. സുരേഷ് വർമ്മ എന്നിവർ ഒരുക്കുന്നനാദലയം തുടങ്ങിയ വിവിധ പരിപാടികളും നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന്സമാപന സമ്മേളനം ചിന്മയ മിഷൻ കേരള ആചാര്യൻ സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.ആർ. എസ്. എസ്. ക്ഷേത്രീയ ബൗദ്ധിക്കെ.പി. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും,ആർ. എസ്. എസ് ഉത്തര പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സൻ പ്രസംഗിക്കും.

Comments
Post a Comment