സി.പി.ഐ എം സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്




കണ്ണൂർ :നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നടന്നതിന് പിന്നാലെയുണ്ടാകും. കേരളത്തിന് പുറമെ പശ്ചിമബംഗാൾ, തമിഴ്നാട്, പുതുശ്ശേരി, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കിയത്. തെരഞ്ഞെടുപ്പിന് എൽ ഡി എഫ് സജ്ജമാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ തന്നെ പാർട്ടികൾ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്ക് കടക്കുമെന്നും എൽ ഡി എഫ് കൺവീനർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം