കേരളത്തിന് മോദിയുടെ ഗ്യാരന്‍റി, 'എൻഡിഎയ്ക്ക് ഇത്തവണ അവസരം നൽകിയാൽ വികസനം ഉറപ്പാക്കും





കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിന് മോദിയുടെ ഗ്യാരണ്ടിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ എൻഡിഎയ്ക്ക് അഞ്ചു വർഷം നിങ്ങളെ സേവിക്കാനുള്ള അവസരം നൽകണമെന്നും എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. അഴിമതി മാഫിയെയും ചുവപ്പുനാട മാഫിയെയും ഹർത്താൽ മാഫിയയെയും എൻഡിഎ അധികാരത്തിലെത്തിയാൽ തുടച്ചുനീക്കുമെന്നും മോദി പറഞ്ഞു.

ജയ് കേരളം, ജയ് വികസിത കേരളം എന്ന മുദ്രാവാക്യം മുഴക്കിയാണ് മോദി പ്രസംഗം ആരംഭിച്ചത്. യു ഡി എഫും എൽഡിഎഫും രണ്ടല്ല ഒന്നാണ്. വികസിത കേരളം സൃഷ്ടിക്കാൻ എൻഡിഎയ്ക്ക് മാത്രമേ കഴിയുകയുള്ളു. കേരളത്തിന്‍റെ സ്വപ്നത്തിനും പാരമ്പര്യത്തിനുമുള്ള അംഗീകാരമാണ് കേരളം എന്ന പേര്. തൃശൂർ ജനതയും തിരുവനന്തപുരം ജനതയും എൻഡിഎയെ വിശ്വാസത്തിലെടുത്തു. ഇനി മുഴുവൻ കേരളവും എൻ ഡി എ യെ വിശ്വാസത്തിലെടുക്കാൻ പോവുകയാണ്. എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുകയാണ്. അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും കേരളത്തിന് കിട്ടേണ്ട വികസനം ഉണ്ടായിട്ടില്ല. ഇതിന് കാരണം മാറി മാറി ഭരിച്ച എൽഡിഎഫും യുഡിഎഫുമാണ്. എൽഡിഎഫും യുഡിഎഫും കേരളത്തിലെ യുവാക്കളെ വഞ്ചിച്ചു. കോൺഗ്രസിന്‍റെ യുവാക്കൾക്ക് ഡ്രോൺ സാങ്കേതിക വിദ്യയിൽ ഇന്ത്യ എവിടെ എത്തിയെന്നു പോലും അറിയില്ല. കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ ഡ്രോൺ സാങ്കേതിക വിദ്യ വളരുന്നതിനെക്കുറിച്ച് അവർക്ക് അറിയില്ല. കേരളത്തിൽ നിക്ഷേപങ്ങൾ കൂട്ടും. ഹർത്താൽ മാഫിയയെയും അഴിമതി മാഫിയയെയും ബിജെപി തുടച്ചു നീക്കും. എഐ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി കേരളത്തെ മാറ്റും. മത്സ്യ തൊഴിലാളികൾക്കും കിസാൻ ക്രഡിറ്റ് നൽകിയ സർക്കാരാണ് ബിജെപിയുടെ കേന്ദ്ര സർക്കാർ. മത്സ്യ തൊഴിലാളികൾക്ക് അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ കേന്ദ്ര സർക്കാർ നൽകി. മത്സ്യ തൊഴിലാളി മേഖല ശക്തിപ്പെടുത്താനുള്ള പരിഗണനയുടെ തെളിവാണ് വിഴിഞ്ഞം തുറമുഖം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം