ചെറുകുന്നിൽ മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം ചെയ്തു




ചെറുകുന്ന്: നിരവധി സേവനപ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്ന മഹാത്മാ സേവാഗ്രാമിൻ്റെ ഓഫീസ് ചെറുകുന്ന് ഗവ. ഹയർ സെക്കണ്ടറി സ്കൂളിനു സമീപം ഉദ്ഘാടനം ചെയ്തു.  തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. പി.പി. ബാലൻ ഉദ്ഘാടനം നിർവ്വഹിച്ചു.  സേവാഗ്രാം ചെയർമാൻ കാപ്പാടൻ ശശിധരൻ അധ്യക്ഷത വഹിച്ചു. സേവാഗ്രാം രക്ഷാധികാരി എം.നാരായണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി ചടങ്ങിൽ കേരള മൺപാത്ര നിർമ്മാണ സമുദായ സഭ സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട്,  ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാരായ പരിയാരം വില്ലേജ് ഓഫീസർ പി.വി.വിനോദ്, മുഴക്കുന്ന് വില്ലേജ് ഓഫീസർ കെ.പി. രഞ്ചിത്ത്, അഞ്ചരക്കണ്ടി വില്ലേജ് ഓഫീസർ എ.കെ.ആരിഫ്, ചെറുകുന്ന് ഗ്രാമപഞ്ചായത്തംഗം ഷാജി കല്ലേൻ എന്നിവരെ അനുമോദിച്ചു. ടി.സി.ഗംഗാധരൻ,  പി. കുട്ടികൃഷ്ണൻ, ടി.വി. ഉണ്ണികൃഷ്ണൻ, പി.വി. സരോജിനി, വി. സിന്ധു , കെ.വി. ലക്ഷ്മണൻ, പ്രജിത ദിനേശൻ, സതീഷ് കടാങ്കോട്ട്, ദിനു മൊട്ടമ്മൽ,സന്തോഷ് വള്ളുവൻകടവ്, കൃഷ്ണൻ കട്ടക്കുളം, പി.ഒ. മുരളീധരൻ, ഷാജി കാവുങ്കൽ, ടി. നാരായണൻ, രാജൻ കാരക്കുന്ന്, ദേവൻ കപ്പച്ചേരി എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം