ക്ഷേത്രമോഷണ കേസിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ നാട്ടുകാർ കൈയ്യേറ്റത്തിന് ശ്രമിച്ചു





ഇരിട്ടി:കൂട്ടുപുഴ  അയ്യപ്പക്ഷേത്ര ഭണ്ഡാര മോഷണ കേസിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ നാട്ടുകാർ കൈയ്യേറ്റത്തിന് ശ്രമിച്ചു. ഇന്നലെ പകൽ മോഷണം നടന്ന ക്ഷേത്രത്തിൽ ഇരിട്ടി പൊലിസ് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് തടിച്ചു കൂടിയ നാട്ടുകാരിൽ ചിലർ കൈയ്യേറ്റത്തിന് ശ്രമിച്ചത്. ഇതു പൊലിസ് തടഞ്ഞതിനെ തുടർന്നാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവായത്.

കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പിൽ നിന്നും പ്രതിയെ ഇരിട്ടി പോലിസ്.. പിടികൂടിയത്. മോഷണം നടന്ന് അഞ്ചുദിവസത്തിനുള്ളിൽ, തലശ്ശേരി തിരുവങ്ങാട് സ്വദേശി എ കെ സിദ്ദിഖിനെയാണ് പിടിയിലായത്. എസ് ഐ ഷറഫുദീൻ,സ്ക്വാഡ് അംഗങ്ങൾ ഷിജോയ്, ജയദേവ്, രതീഷ് കല്യാടൻ,മുർഷിദ്, രാജു ജോസഫ്, ദീപു എന്നിവർ ചേർന്നാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ക്ഷേത്രം ഭണ്ഡാരം കുത്തി തുറന്ന പ്രതി കാണിക്ക പണമായ ഇരുപതിനായിരത്തോളം രൂപ കവർന്നു. ഓഫീസും കുത്തി തുറന് പണം കവർന്നിട്ടുണ്ട്. ഇരിട്ടിയിൽ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചതിനു ശേഷമായിരുന്നു മോഷണം. കഴിഞ്ഞ ഫെബ്രുവരി 24 നാണ് ഇയാൾ മറ്റൊരു മോഷണ കേസിൽ ജയിൽ മോചിതനായത്. ഇതിനു ശേഷമായിരുന്നു കവർച്ച.സി.സി.ടി.വി ദൃശ്യം ലഭിച്ചതിനാലാണ് പ്രതി സിദ്ദിഖാ ണെന്ന് പൊലിസിന് വ്യക്തമായത്. കേരളമാകെ ഇയാൾക്കെതിരെ പത്തോളം മോഷണ കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു.  പ്രതിയെ ഒരു ദിവസത്തെ തെളിവെടുപ്പിന് ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം