ഈദ് ആശംസയുമായി ബിജെപി സ്ഥാനാർത്ഥി കെ കെ വിനോദ് കുമാർ
കണ്ണാടിപ്പറമ്പ് : ബിജെപി അഴീക്കോട് നിയോജകമണ്ഡലം സ്ഥാനാർത്ഥി കെ കെ വിനോദ് കുമാർ ഈദ് ആശംസയുമായി പള്ളി അങ്കണത്തിലെത്തി. പള്ളേരി യ അ കൂബിയ പള്ളിയിലെത്തിയാണ് വിശ്വാസികൾക്ക് ഈദ് ആശംസകൾ നേർന്നത്. തുടർന്ന് സ്വദേശമായ നാറാത്ത് ഗൃഹസമ്പർക്കം നടത്തി. സമ്പർക്കത്തിന് നേതാക്കളായ രാഹുൽ രാജീവൻ, പി വി അരുണാക്ഷൻ, കെ എൻ മുകുന്ദൻ, സി വി പ്രശാന്തൻ, കെ പി രാജൻ, പി ഉത്തമൻ, ശ്രീജു പുതുശ്ശേരി എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം സ്വർഗ്ഗീയ സച്ചിൻ ഗോപാലിൻ്റെ വീട് സന്ദർശിച്ച് ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ചിറക്കൽ കോവിലകം വലിയ രാജ സി.കെ. രാമവർമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ അദ്ദേഹം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വോട്ടർമാരെയും നേരിൽ കണ്ട് സംവദിക്കുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.ചുരുങ്ങിയ ദിവസം കൊണ്ട് മണ്ഡലത്തിലെ പറ്റാവുന്ന വോട്ടർമാരെ മുഴുവൻ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് വിനോദ് കുമാർ ലക്ഷ്യമിടുന്നത്.

Comments
Post a Comment