പഴയങ്ങാടിയിൽഎംഡിഎം എ യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പഴയങ്ങാടി:വാടക ക്വാട്ടേർസിൽ പോലീസും ഡാൻസാഫ് സ്ക്വാഡും നടത്തിയ റെയ്ഡിൽ 2.270 ഗ്രാം എംഡിഎം എ യും3.200 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു. മാട്ടൂൽ തങ്ങൾ പള്ളിച്ചാലിലെ പി. സാജിദിനെ(33) യാണ് പഴയങ്ങാടി എസ്.ഐ കെ. ഷുഷൈബിൻ്റെ നേതൃത്വത്തിൽ പോലീസും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് എംഡിഎംഎയും കഞ്ചാവും വില്പനക്ക് ഉപയോഗിച്ചത്രാസും,വലിക്കാൻ ഉപയോഗിച്ച ഗ്ലാസ് പൈപ്പും , ഒ സി ബി പേപ്പറും പ്ലാസ്റ്റിക് കവറുകളും ക്വാട്ടേർസിൽ നിന്നും പിടിച്ചെടുത്തത്. ഇയാൾ കഴിഞ്ഞ കുറെക്കാലമായി പൊലിസ് നിരീക്ഷണത്തിലായിരുന്നു.

Comments
Post a Comment