അഴീക്കോട് വർഗീയത പറഞ്ഞ് ഡി.വൈ.എഫ്.ഐ. ബോർഡ്, യു.ഡി.എഫ് കണ്ണൂർ ജില്ലാ കലക്ടർക്ക് പരാതി നൽകി

 

കണ്ണൂർ : അഴീക്കോട് മണ്ഡലത്തിൽ നടക്കുന്ന ജനാധിപത്യ-മതേതര മൂല്യങ്ങളിലൂന്നിയ രാഷ്ട്രീയ പോരാട്ടത്തിൽ പരാജയഭീതിപൂണ്ട സിപിഎം വർഗ്ഗീയ ധ്രുവീകരണശ്രമവുമായി രംഗത്ത് വരുന്നുവെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. യു.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പ്രചരണാർത്ഥം വൻകുളത്ത് വയൽ റോഡിൽ ശ്രീനാരായണ വായനശാലക്ക് സമീപം സ്ഥാപിച്ച ബോർഡിനോട് ചേർന്ന് ഡി.വൈ.എഫ്. ഐയുടെ പേരിൽ കഴിഞ്ഞദിവസം പ്രകോപനപരമായ വാചകങ്ങളുള്ള  ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ. പ്രമോദ്  മുഖ്യ വരണാധികാരിയായ കണ്ണൂർ ജില്ലാ കലക്ടർ, കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ, വളപട്ടണം സി. ഐ എന്നിവർക്ക് പരാതി നൽകി.


"മതം പറയുന്ന നാറികൾക്ക് വോട്ടില്ല" എന്നെഴുതി കരിം ചേലേരിയെ പോലെ അരനൂറ്റാണ്ടിൻ്റെ സംശുദ്ധ പൊതുപ്രവർത്തനത്തിനുടമയും അഭിഭാഷകനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റും പരിയാരം സി.എച്ച് സെൻ്റർ ഡയരക്ടറുമായ ഒരാൾക്കെതിരെ നട്ടാൽ മുളയ്ക്കാത്ത നുണ പ്രചരിപ്പിക്കുന്നവരെ ജനം തിരിച്ചറിയുമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ് പറഞ്ഞു. ഇത്തരത്തിൽ പലയിടത്തും കരുതിക്കൂട്ടി പ്രകോപനമുണ്ടാക്കാനും നാട്ടിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കാനുമുള്ള ശ്രമമാണ് ഡി.വൈ.എഫ്.ഐ മുൻ നിർത്തി സിപിഎം നടത്തുന്നത്. ഈക്കാര്യത്തിൽ ഗൌരവമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിലപാട് വ്യക്തമാക്കണമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവീനർ സി.പി. റഷീദും ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം