കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു




കോട്ടയം :കൊല്ലാട് പറക്കൽകടവിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് തോട്ടക്കാട് സ്വദേശിയായ യുവാവ് മരിച്ചു. തോട്ടക്കാട് സ്വദേശി അനൂപ് (48) ആണ് അപകടത്തിൽ മരിച്ചത് .ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം നടന്നത് . അപകടസമയത്ത് കാറിലുണ്ടായിരുന്ന എബി, ജസ്റ്റിൻ ചാക്കോ എന്നിവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ പാറയ്ക്കൽ കടവ് ഷാപ്പിന് സമീപം നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു. അതിവേഗത്തിൽ വന്ന കാർ പുഴയിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് ഷാപ്പിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് കാറിലുണ്ടായിരുന്ന രണ്ട് പേരെ ഉടനടി രക്ഷപ്പെടുത്തി.

എന്നാൽ കാറിനുള്ളിൽ കുടുങ്ങിപ്പോയ അനൂപിനെ പുറത്തെടുക്കാൻ കോട്ടയത്തുനിന്നും അഗ്നിരക്ഷാ സേന എത്തേണ്ടി വന്നു. സേനാംഗങ്ങൾ അനൂപിനെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇപ്പോൾ കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം