യാത്രക്കിടെ ട്രെയിനിലെ ജനാല ഷട്ടർ വീണ് കുഞ്ഞിമംഗലം സ്വദേശിക്ക് പരുക്കേറ്റു
പയ്യന്നൂർ:ട്രെയിൻ യാത്രയ്ക്കിടെ ജനാലഷട്ടർ ഇടതുകൈക്ക് വീണ് യാത്രക്കാരന് പരിക്കേറ്റു. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ ടി വി കുമാരനാണ് പരിക്കേറ്റത് കഴിഞ്ഞ ദിവസമാണ് സംഭവം. ഏഴിമല റെയിൽവേ സ്റ്റേഷനിൽ നിന്നും മംഗലാപുരത്തേക്കുള്ള യാത്രക്കിടെ കാസർകോട് റെയിൽവെ സ്റ്റേഷനിൽ എത്തുന്നതിനു മുമ്പായിരുന്നു അപകടം. കൈക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് വിവരമറിഞ്ഞെത്തിയ റെയിൽവേ പോലീസും കേരള പോലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. കാസർഗോഡ് ഗവർമെൻറ് ആശുപത്രിയിൽ ആംബുലൻസി ലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു. യാത്ര തുടരനാകാതെ കുമാരൻ തിരിച്ചു വീട്ടിലെത്തി. പരിക്ക് സാരമുള്ളതായതിനാൽ ജോലിക്കു പോകാനാകാതെ വീട്ടിൽ വിശ്രമത്തിലാണ് ഇദ്ദേഹം '

Comments
Post a Comment