കിഴുന്ന സെൻട്രൽ എൽ പി സ്കൂൾ സ്കൂൾ ശതവാർഷികാഘോഷം സമാപിച്ചു
കിഴുന്ന: ഒരു വർഷം നീണ്ടു നിന്ന നൂറു പരിപാടികളോടെ കിഴുന്ന സെൻട്രൽ എൽ പി സ്കൂൾ ശത വാർഷികാഘോഷം സമാപിച്ചു. സ്കൂളിന്റെ 101-ാം വാർഷികാഘോഷവും34 വർഷത്തിന് ശേഷം വിരമിക്കുന്ന പ്രധാന അധ്യാപിക കെ.വി. ദീപ ടീച്ചർക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടന്നു. ടീച്ചർക്കൊപ്പം, പൂർവ്വ പിടിഎ പ്രസിഡണ്ടുമാരെ ആദരിക്കൽ, കായിക മേള, നാട്ടിലെ പാട്ടുകാരുടെ പാട്ടൊരുമ, സർഗോത്സവം, ഏക പാത്ര നാടകം, നൃത്തനൃത്ത്യങ്ങൾ എന്നിവയുണ്ടായി. സാംസ്കാരിക സദസ്സ് ദേശീയ അധ്യാപക അവാർഡ് ജേതാവും പ്രമുഖപ്രഭാഷകനുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാർ അഡ്വ.സോന ജയറാം അധ്യക്ഷയായി. ജനു ആയിച്ചാൻകണ്ടി, അസി.പ്രൊഫസർ കെ. മഹേഷ്, റിട്ട. പ്രൊഫ.പി. രമണി, കെ.കെ. മനോഹരൻ, ധന്യ പ്രവീൺ,പി.അനസൂയ, രവീന്ദ്രൻ കിഴുന്ന, എം.വി. ലക്ഷ്മണൻ, കെ.വി. ദീപ, വി.കെ. മൃദുല എന്നിവർ സംസാരിച്ചു.

Comments
Post a Comment