ഗ്യാസ് തീർന്നപ്പോൾ വിറകും വി.ഐ.പി യായി : വിലകൂടി




കണ്ണൂർ 'വാണിജ്യ സിലണ്ടർ കിട്ടാതായതോടെ കണ്ണൂർ ജില്ലയിൽ വിറകിനും ആവശ്യക്കാർ ഏറുകയാണ്. 3000 താഴെ ഉണ്ടായിരുന്ന ഒരു ടൺ വിറകിന് 5000 രൂപയാണ് ഇന്നത്തെ വില. വില ഇനിയും കൂടാൻ സാധ്യതയുണ്ട് എന്ന് വ്യാപാരികൾ പറയുന്നു. ഹോട്ടലുകളിലേക്കും മറ്റുമായി ടൺ കണക്കിന് വിറകുകളാണ് കൊണ്ടുപോകുന്നത്. വാണിജ്യ സിലിണ്ടറുകൾ ലഭിക്കാതായതോടെ വിവിധ നഗരങ്ങളിലെ ഹോട്ടലുകൾ അടച്ചു തുടങ്ങി. കണ്ണൂരിൽ 50 ഹോട്ടലുകളാണ് നിലവിൽ പൂർണമായും അടച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും വിറകടുപ്പിലേക്ക് മാറി.

ഗാർഹിക ആവശ്യങ്ങളെയും, പെട്രോൾപമ്പുകളെയും വൈകാതെ ഇത് കാര്യമായി ബാധിക്കും എന്നാണ് വിവരം . അതേസമയം വിതരണത്തിൽ മുൻഗണനാക്രമം നിശ്ചയിച്ച് പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേന്ദ്രസർക്കാരിനോട് ഗാർഹികേതര സിലിണ്ടറുകളുടെ എണ്ണം കൂട്ടി ചോദിക്കാനും തീരുമാനമുണ്ട്. എൽപിജിയുടെ ആഭ്യന്തര ഉൽപാദനം 28 ശതമാനം വർദ്ധിപ്പിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ദിവസ ളിൽ വിലക്കയറ്റവും അതിരൂക്ഷമാകാനാണ് സാദ്ധ്യത. ഗാർഹിക ഉപഭോക്താക്കളിൽ പലരും ഇൻഡക്ഷൻ കുക്കറിനെയും ആശ്രയിക്കുന്നുണ്ട്. ഇലക്ട്രോണിക്സ് കടകളിൽ വൻ വിൽപ്പനയാണ് നടക്കുന്നത്. ഇൻഡക്ഷൻ കുക്കറിൻ്റെ വിലയും കൂടിയിട്ടുണ്ട്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം