സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം ചെയ്തു




കണ്ണൂര്‍: ആറ് പതിറ്റാണ്ടിലേറെയായി കണ്ണൂരിന്റെ പൊതുരംഗത്ത് സജീവ സാന്നിധ്യമായ  വ്യക്തിത്വം സി.എച്ച് അബൂബക്കർ ഹാജിയുടെ ആത്മകഥ പ്രകാശനം ചെയ്തു. 89-ാം വയസിലെത്തിയ 

അബൂബക്കര്‍ ഹാജിയുടെ ദീർഘകാലത്തെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളും ജീവിതയാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരും സാഹചര്യങ്ങളുമുൾക്കൊള്ളുന്ന ആത്മകഥ പ്രകാശനം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആദ്യപ്രതി ഏറ്റുവാങ്ങി. കണ്ണൂരിലെ പൗരാവലി സംഘടിപ്പിച്ച ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ മഹേഷ് ചന്ദ്രബാലിക അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ പ്രൊഫ.പി.കെ ജഗനാഥന്‍ രചയിതാവിനെയും താഹ മാടായി പുസ്തകവും പരിചയപ്പെടുത്തി. കെ.വി സുമേഷ് എംഎല്‍എ, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി നിധിന്‍രാജ്, മുന്‍ മന്ത്രി പി.കെ ശ്രീമതി, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-കായിക മേഖലിലെ പ്രമുഖരായ എം.വി ജയരാജന്‍, യു ഷറഫലി, മാര്‍ട്ടിന്‍ ജോര്‍ജ്, അബ്ദുല്‍കരീം ചേലേരി, പി.എം.എ ഗഫൂര്‍, റിജിൽ മാക്കുറ്റി, പി.പി.ശശീന്ദ്രൻ , വി.പി.അബ്ദുൽ റഷീദ്‌ , കെ.വി.ഷക്കീൽ ,  സി സുനില്‍കുമാര്‍, വി.കെ അബ്ദുല്‍ നിസാര്‍, സി.അനിൽകുമാർ , സി അബുദുല്‍കരീം, കാരയില്‍ സുകുമാരന്‍, സി രാജന്‍, രാദേഷ്യം കണ്ടേല്‍വാള്‍, സജീവന്‍ ചെല്ലൂര്‍, ഷാഹിന്‍ പള്ളിക്കണ്ടി, വി.പി പവിത്രന്‍ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം