മലബാർ കാൻസർ സെൻ്റർ വികസനം:സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ




തലശേരി:മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓകോളജി സയൻസസ് ആൻഡ് റിസർച്ച്), തലശ്ശേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിനായി കാമ്പസ്സിനു ചുറ്റുമായി 5.95 ഏക്കർ സ്ഥലം കിഫ്ബി മുഖേന വിലയ്ക്ക് വാങ്ങിക്കുന്ന നടപടികൾ വേഗത്തിലാക്കുന്നതിനായി നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം മലബാർ കാൻസർ സെന്ററിൽ വിളിച്ചു ചേർത്തു. കെട്ടിടങ്ങളുടെയും, കാർഷിക വിഭവങ്ങളുടെയും, മരങ്ങളുടേയും, മൂല്യനിർണ്ണയം അടുത്ത ദിവസം തന്നെ പൂർത്തീകരിച്ച് റിപ്പോർട്ട് വെള്ളിയാഴ്ചക്കുളിൽ സമർപ്പിക്കാനും, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന അടുത്ത ആഴ്ച പൂർത്താകരിച്ച് സ്ഥലം വാങ്ങിക്കുന്ന നടപടികൾ പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു.  യോഗത്തിൽ, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, അർജുൻ എസ്. കുമാർ, ഡെപ്യൂട്ടി താഹിൽദാർ എ.കെ അനീഷ് കെ.എ.എസ്, സീനിയർ റവന്യു ക്ലാർക്ക് ഷൈജു സി.ടി, പിഡബ്ല്യുഡി, എക്സിക്യൂട്ടീവ് എഞ്ചിനീയർ സവിത സി പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി സി., കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രേണു. പി ., വാർഡ് കൗൺസിലർ ബിജേഷ് യു, ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രമണ്യം എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം