സ്മൃതി സദസ്സ് നടത്തി
തോട്ടട: മൺമറഞ്ഞ വായനശാല പ്രവർത്തകരെ അനുസ്മരിക്കുന്നതിനും, മുൻ കാല പ്രവർത്തകരെ ആദരിക്കുന്നതിനും വേണ്ടി കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച പദ്ധതിയായ സ്മൃതി സദസ്സ് തോട്ടട ശ്രീനാരായണ ഗുരു സ്മാരക സംഗീത സമിതി വായനശാലയിൽ കോർപ്പറേഷൻ കൗൺസിലർ പി.സുനില ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടറി കെ.ടി ശശീന്ദ്രൻ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് വി.കെ.രഞ്ജിത് കുമാർ അധ്യക്ഷനായി. മുൻകാല പ്രവർത്തകരായ വി.പി.കൃഷ്ണദാസ്, ടി. ഭരതൻ, എ. സുരേഷ് ബാബു, വി രമേശൻ, പി.കെ.രാജൻ, തൊത്തേൻ ദാസൻ, പി.രാജൻ എന്നിവരെയും കലാഭവൻ മണി അവാർഡ് നേടിയ നേതൃ സമിതി കൺവീനർ ജനു ആയിച്ചാൻകണ്ടിയേയും ആദരിച്ചു.പി.വിനോദ്, പി.കെ. പവിത്രൻ, എം.വി.സി. രഞ്ജിത്ത്, സുജല ദാമോദരൻ, ഒ.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു .

Comments
Post a Comment