രാമന്തളി മഖാം ഉറൂസിന് ഏപ്രിൽ ഒന്നിന് കൊടിയേറും




 പയ്യന്നൂർ :എ.ഡി1524ൽവൈദേശികാധിപത്യത്തിനെതിരെ ഹസ്റത്ത് പൊക്കർ മൂപ്പറിൻ്റെ നേതൃത്വത്തിൽപറങ്കിപ്പടയോട് യുദ്ധംചെയ്ത്ധീരരക്തതസാക്ഷിത്വംവരിച്ച് രാമന്തളി ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ചരിത്ര പ്രസിദ്ധമായ രാമന്തളി 17 ശുഹദാമഖാമിൽ വർഷംതോറും നടന്നു വരുന്ന മഖാംഉറുസ്ഏപ്രിൽ ഒന്നുമുതൽ5വരെവിപുലമായപരിപാടികളോടെനടത്തുമെന്ന് സംഘാടകർ പയ്യന്നൂർ പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഏപ്രിൽ ഒന്നിന് വൈകിട്ട് നാലിന്  മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ബുഖാരി അൽ ജലാലിനേതൃത്വം നൽകും .തുടർന്ന് ഉറൂസ് കമ്മിറ്റിചെയർമാൻസയ്യിദ്പൂക്കുഞ്ഞിതങ്ങൾശുഹദാനഗറിൽപതാക ഉയർത്തും തുടർന്ന് തെക്കുമ്പാട് മഖാം സിയാറത്ത് യാത്ര വൈകുന്നേരം 7 മണിക്ക് പാണക്കാട് സയ്യിദ് അബ്ദുൽ റഷീദ് അലി ശിഹാബ്തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. അൻവർ അലി ഹുദവി പുളിയക്കോട് മുഖ പ്രഭാഷണം നടത്തുംസയ്യിദ് പൂക്കുഞ്ഞി തങ്ങൾ അധ്യക്ഷത വഹിക്കും കെ. വി. അബുബക്കർഹാജി സ്വാഗതവും പി എം ലത്തീഫ് നന്ദിയും പറയും സി എച്ച് ഇബ്രാഹിം മദനി , ഹാഫിള് അഷ്റഫ് ഫൈസി, സകരിയ്യ ദാരിമി പ്രസംഗിക്കും. രണ്ടി.ന് രാത്രി 7 മണിക്ക് ജലീൽ റഹ്മാനി വാണിയന്നൂർ,3 ന്'ശുഹൈബുൽ ഹൈതമി വാരാമ്പറ്റ 4 ന് മുനീർ ഹുദവി വിളയിൽ പ്രഭാഷണം നടത്തും 5 ന് ളുഹർ നിസ്കാരാനന്തരം  [ഉച്ചക്ക് 1 മണി] മൗലീദ് പാരായണത്തിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.തുടർന്ന്അന്നദാനം.വൈകുന്നേരം4മണിക്ക്ഖതമുൽഖുർആൻരാത്രി7മണിസമാപനസമ്മേളനംകെ.അബുബക്കർഅദ്ധ്യക്ഷതവഹിക്കുംഫൈസൽ ഹുദവി പാണ്ടിക്കാട്മുഖ്യപ്രഭാഷണംനടത്തുംകൂട്ടുപ്രാർത്ഥനക്ക് സയ്യിദ് മുഹമ്മദ് കോയ തങ്ങൾജമലുല്ലൈലിനേതൃത്വംനൽകുംകെ.സിദ്ധീഖ് സ്വാഗതവുംഇ .അബൂബക്കർ നന്ദിയും പറയും. വാർത്ത സമ്മേളനത്തിൽസയ്യിദ് പൂക്കുഞ്ഞി തങ്ങൾ, കെ.സിദ്ധീഖ്,കെ. അബുബക്കർ, കെ.വി.അബൂബക്കർ, കെകെ.അഷറഫ്,ഇ.അബൂബക്കർ, പി.എം ലത്തീഫ് പി.പി. മുഹമ്മദലി എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം