കണ്ണൂരിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തെ ത്രസിപ്പിച്ച് ഇന്ദിരാ ഗാന്ധിയുടെ പാദസ്പർശമേറ്റ അമ്മുപ്പറമ്പ്




സുജൻ കടമ്പൂർ

തോട്ടട :അന്ന് 1970 'തെരഞ്ഞെടുപ്പ്  ചൂട് കേരളത്തെ ഇളക്കി മറിച്ച്  വിധി എഴുതാൻ വോട്ടർമാർ കാത്തിരിക്കേ എടക്കാട് നിയോജക മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി എൻ. രാമകൃഷ്ണൻ്റെ  പ്രചരണാർഥം  ഇന്ദിരാ ഗാന്ധി കണ്ണൂർ തോട്ടട അമ്മുപ്പറമ്പിലെത്തിയത് ഇന്നും പഴമക്കാർ ഓർക്കുന്നു.ഇന്ദിരാ ഗാന്ധി ക്കാപ്പം ലീഡർ കെ കരുണാകരൻ ഉൾപ്പെടെയുള്ള നേതാക്കളും ഉണ്ടായിരുന്നു. കറുത്ത പുള്ളിയുള്ള വെളുത്ത സാരിയിൽ തല മറച്ചു. കനത്ത വെയിലാണ് ഇന്ദിരാ ഗാന്ധി വന്നിറങ്ങിയത്. കൂട ചൂടി അംഗരക്ഷകനുമുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ നേതാക്കൾകണ്ണൂരിലെത്തിയിരുന്നു. എങ്കിലും ഇന്ദിരാഗാന്ധിയെപ്പോലെ നാട്ടുമ്പുറങ്ങളിൽ എത്തിയ നേതാക്കൾ അപൂർവ്വമാണ്.കോൺഗ്രസ് നേതാവും ഇന്ത്യൻ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിയുടെ വരവ് പാർട്ടി പ്രവർത്തകരെയും നാട്ടുകാരെയും ആവേശത്തിലാഴ്ത്തിയിരുന്നു. അന്ന്ടിവി സാർവ്വത്രികമല്ലാത്ത കാലമായിരുന്നു. ഇന്നത്തെപ്പോലെ മൊബൈലും സോഷ്യൽ മീഡിയയൊന്നുമില്ല. തോട്ടടയിൽ ഇന്ദിരാ ഗാന്ധി വരുന്നുവെന്ന വാർത്ത പത്രങ്ങളിലൂടെയും മൈക്ക് അനൗൺസ്മെൻ്റുകളിലൂടെയുമാണ് ജനം അറിഞ്ഞത്.പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് തലേന്ന് തന്നെപരിസരം പൊലീസ് വലയത്തിലായിരുന്നു.വിവരം അറിഞ്ഞു ജനം അവിടേക്ക്ഒഴുകി  തുടങ്ങി. അവിടെ ഉത്സവ പ്രതീതി.  ആർത്തലച്ച് തിരമാല മീതേ ആരവങ്ങൾ. ഇന്ദിരാ ഗാന്ധിയെ കാത്ത് നാടെങ്ങുമുള്ള ആളുകളിൽ  കരകവിഞ്ഞിരുന്നു. ചാലയിൽ ഭഗവതി യുടെ മടിത്തട്ടായ അമ്മയുടെ പറമ്പ് ലോപിച്ച് അമ്മുപ്പറമ്പായി എന്നാണ് വിശ്വാസം.   ഇവിടെയാണ് ഇന്ദിരാ ഗാന്ധി വന്നത്. ജനസഭക്ക് മധ്യേ  വേദിയിൽ നേതാക്കളുടെ പ്രസംഗം തുടങ്ങി. എല്ലാവരും കാത്തിരുന്ന നമ്മുടെ ഭാരതത്തിൻ്റെ ഓമന പുത്രി ഇപ്പോൾ എത്തുമെന്നായിരുന്നു അറിയിപ്പ് ഹെലികോപ്റ്ററിൽ കണ്ണൂരിലെത്തി വൈകാതെകാർ മാർഗം അമ്മുപ്പറമ്പിലെത്തി. ഹർഷാരം കൊണ്ട് ജനം ഇന്ദിരാ ഗാന്ധിയെ വരവേറ്റു പ്രസംഗം തുടങ്ങി.  ഉറച്ച് നീട്ടിയ വാക്ധോരണിപ്രവഹിച്ചു. കൂടെ പരിഭാഷയും, എൻ്റെ പ്രിയപ്പെട്ടവരേ നിങ്ങളെ കണ്ടതിൻ്റെ സന്തോഷം മരിക്കോളം ഓർക്കപ്പെ ടും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗ്രാമീണ മനസിൻ്റെ ശക്തിയാണ്. പാവപ്പെട്ട തൊഴിലാളിയാണ് കോൺഗ്രസ് സ്ഥാനാർഥി എൻ രാമകൃഷ്ണൻ. കഷ്ടപ്പെടുന്നവരുടെ നേതാവിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമല്ലോ.. അങ്ങനെ പ്രസംഗം അവസാനിച്ചു. തടിച്ചു കൂടിയവർക്ക്  ഹസ്തദാനം നൽകി  ലോകം അറിയപ്പെട്ട ഇതിഹാസം ഇന്ദിരാ ഗാന്ധി മടങ്ങുകയായിരുന്നു. ഒരു തെരഞ്ഞെടുപ്പ് കൂടി അടുത്തു വരവെ തോട്ടടയിലെയും കാടാച്ചിറയിലെയും ചാലയിലെയും പഴമക്കാർ ഓർക്കുന്നുണ്ട് ആവേശം വിതറിയ ഇന്ദിരാ പ്രിയദർശിനിയെ 'ഇന്ത്യ കണ്ട ഏറ്റവും കരുത്തറ്റ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ പാദ സ്പർശമേറ്റ അമ്മു പറമ്പ് അങ്ങനെ തെരഞ്ഞെടുപ്പ് ചരിത്രത്തിലും ഇടം നേടി. ലീഡർ കെ. കരുണാകരൻ്റെ പ്രത്യേക താൽപര്യപ്രകാരമാണ് കണ്ണൂരിൻ്റെ പടക്കുതിരയായ എൻ ആറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ദിരാഗാന്ധിയെത്തിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം