കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടി മധ്യവയസ്ക്കന് പരുക്കേറ്റു




കടമ്പൂർ : സ്കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി മധ്യവയസ്കന് പരുക്കേറ്റു. ഞായറാഴ്ച്ച രാവിലെ ഏഴ് മണിക്ക് കടമ്പൂർ നിത്യാനന്ദ വായന ശാലയ്ക്കു സമീപമാണ് അപകടം. ശിവപുരത്തിൽ ശ്രീനിവാസനാണ് (58) പരുക്കേറ്റത്. നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് റോഡിൽ വീണ ഇദ്ദേഹത്തിന് താടിയെല്ലിനും കൈ ക്കാലുകൾക്കും പരുക്കേറ്റിട്ടുണ്ട്. വീടിന് സമീപമുള്ളവയലിൽ പച്ചക്കറി കൃഷിക്ക് വെള്ളമൊഴിക്കാൻ പോയപ്പോഴാണ് അപകടം. ഇദ്ദേഹത്തെ നാട്ടുകാർ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം