എടക്കാട് ബ്ളോക്ക് ഇടവിള കൃഷി കിറ്റ് വിതരണം ചെയ്തു




കൊളച്ചേരി:എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2025- 2026 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇടവിള കൃഷി കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. കൊളച്ചേരി കൃഷി ഭവനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.പി ഫൗസിയ അധ്യക്ഷത വഹിച്ചു.കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ഷമീമ മുഖ്യാതിഥിയായി.പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി. ഫസീല , പഞ്ചായത്ത് മെമ്പർമാരായ കെ.പി സജീവ്, യൂസഫ്, എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ പി വി മോഹനൻ സ്വാഗതം പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം