അന്തർ സംസ്ഥാന മോഷണ സംഘം വാഹന പരിശോധനയ്ക്കിടെ പിടിയിൽ
കേളകം: കേളകം പൊലിസ് ഇന്ന് പുലർച്ചെ നടത്തിയ വാഹന പരിശോധനയിൽ അന്തർ സംസ്ഥാന മോഷണ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽമലപ്പുറം പൊന്നാനി സ്വദേശി പ്രശാന്ത് കീടം, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എം.എ.ആർ വിജയ്, കൊട്ടാരക്കര സ്വദേശി ശ്രീനു എന്നിവരെയാണ് കേളകത്ത് നിന്നും വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടികൂടിയത്. വാഹന പരിശോധനയിൽ എങ്ങോട്ടു പോകുന്നുവെന്ന ചോദ്യത്തിന് മൂവർ സംഘത്തിന് കൃത്യമായ മറുപടി പറയാൻ കഴിയാത്തതാണ് പൊലിസിന് സംശയമുണ്ടാകാൻ കാരണമായത്.

Comments
Post a Comment