പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വി. കുഞ്ഞികൃഷ്ണൻ




പയ്യന്നൂർ : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും കോൺഗ്രസ്‌ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും മുൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണ്. ഒരു മുന്നണിയുടെയും ഭാഗമായി മത്സരിക്കില്ലെന്നും പയ്യന്നൂരിലെ പാർട്ടിയെ മാഫിയ സംഘത്തിന് എറിഞ്ഞു കൊടുക്കരുതെന്നും കുഞ്ഞികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വി. കുഞ്ഞികൃഷ്ണൻ്റെ സ്ഥാനാർഥി പ്രഖ്യാപനം.ഇന്നലെ ചേർന്ന യോഗത്തിലാണ് വിമതരുടെ യോഗം അംഗീകരിച്ചത്. താൻ തുടങ്ങിവച്ച പോരാട്ടത്തിന് വേണ്ടിയാണു മത്സരിക്കുന്നതെന്നാണ് വി. കുഞ്ഞികൃഷ്ണൻ്റെ വാദം. മധുസൂദനനെ സ്ഥാനാർഥിയാക്കില്ലെന്നാണ് കരുതിയത്. ഇത്ര വലിയ ആരോപണം ഉണ്ടായിട്ടും മാറ്റിയില്ല. തൻ്റെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ മത്സരിച്ചേ മതിയാവൂവെന്നുംകുഞ്ഞികൃഷ്ണൻ പറഞ്ഞു. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് ഇത്‌. ഇടതുപക്ഷത്തിന് എതിരല്ല. എൽഡിഎഫ് സ്ഥാനാർഥിയെ ഇടതുപക്ഷക്കാരനായി കാണുന്നില്ല. ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ സമീപനമാണ് മധുസൂദനന്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തുന്ന ഒരാളെ എങ്ങനെ ഇടതു പക്ഷമായി കാണുകയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം