കേരളത്തിലെ കോൺഗ്രസ് സ്ഥാനാത്ഥികളാക്കാതെ സ്ത്രീകളെ അവഗണിക്കുന്നു രാഹുൽ ഗാന്ധി ഇടപെടണമെന്ന് ഷമ മുഹമ്മദ്




കണ്ണൂർ :വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽകോൺഗസ് സ്ഥാനാർഥി നിർണയത്തിൽ വനിത പ്രാതിനിധ്യം കുറഞ്ഞതിൽ രൂക്ഷവിമർശനവുമായി എഐ.സി.സി വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തി.കഴിവുള്ള സ്ത്രീകൾക്ക് പരിഗണന ലഭിക്കണം. ഒൻപത്വനിതകൾക്ക് മാത്രമാണ് കോൺഗ്രസ് അവസരം നൽകിയത്. രാഹുൽ ഗാന്ധി ഈക്കാര്യത്തിൽ ഇടപെടണം. ലോക്സഭ തിരഞ്ഞെടുപ്പിൽ 16 സീറ്റിൽ ഒരു വനിത സ്ഥാനാർത്ഥി മാത്രമായിരുന്നുവെന്നും ഷമ മുഹമ്മദ്‌ വ്യക്തമാക്കി.കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ സഹായിക്കാൻ താൻ രാഹുൽ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ഷമ എക്സിൻ കുറിച്ചു. നിയമസഭയിലും ലോക്‍സഭയിലുമായി സ്ത്രീകൾക്ക് കോണ്‍ഗ്രസ് നൽകിയ സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഷമ രംഗത്ത് വന്നിട്ടുള്ളത്.  ഞാന്‍ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയോട് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സ്ത്രീകളെ സഹായിക്കാന്‍  അഭ്യര്‍ത്ഥിക്കുകയാണ്. 92 സീറ്റുകളില്‍ 9 മണ്ഡലങ്ങള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാരില്‍ ഒരാള്‍ മാത്രമാണ് വനിത. കഴിവുളള സ്ത്രീകള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടിവരുന്നത് ദുഃഖകരമാണെന്നും ഷമ മുഹമ്മദ് എക്‌സില്‍ കുറിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം