യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദ് പിണറായിയിൽ പര്യടനം നടത്തി




പിണറായി: ധർമടം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ. അബ്ദുൽ റഷീദ് വി പി പിണറായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

 യുഡിഎഫിൻ്റെ ഭരണ കാലം  ഒരു സംഖ്യ നൽകി  ഒരുസഞ്ചി സാധനം വാങ്ങിയവർക്കിന്ന് അതേ സംഖ്യയിൽ കീശയിൽ ഒതുങ്ങുന്ന സാധനം മാത്രമേ ലഭിക്കുന്നുള്ളുവെന്നും വിലക്കയറ്റം അത്രമാത്രം രൂക്ഷമാണെന്നും വി.പി അബ്ദുൾ റഷീദ് പറഞ്ഞു. ഈ ദുർഭരണത്തിനെതിരെ വിധി എഴുതാൻ  വിലയേറിയ വോട്ട് കൈ അടയാളത്തിന് നൽകി തന്നെ വിജയിപ്പിക്കണമെന്ന് അബ്ദുൾ റഷീദ് പറഞ്ഞു.പിണറായിയിൽ  ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം കെ പി സി സി ട്രഷറര്‍ വി എ നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ പി താഹിർ ഹാജി അധ്യക്ഷത വഹിച്ചു. എം കെ മോഹനൻ, കെ സി മുഹമ്മദ്‌ ഫൈസൽ, പുതുക്കൂടി ശ്രീധരൻ, , രാജീവൻ പാനുണ്ട,കെ വി ജയരാജൻ,ഷമേജ് പെരളശ്ശേരി, സുജിത്ത് കാരായി, എം കെ ദിലീപ് കുമാർ, ധനീഷ് കുമാർ ഒ കെ, അഡ്വ. സരേഷ്, വി വി ദിവാകരൻ, വൈഷ്ണവ് മലപ്പിലായി തുടങ്ങിയവർ സംസാരിച്ചു...

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം