കടമ്പൂർ നിത്യാനന്ദ വായന ശാല വനിതാ ദിനാഘോഷം നടത്തി
കടമ്പൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കടമ്പൂർ നിത്യാനന്ദ വായനശാല ദിനാചരണം നടത്തി.കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി.ഇന്ദിര പരിപാടി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് കെ.വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽകണ്ണൂർ താലൂക്ക് കൗൺസിൽ സെക്രട്ടറി കെ.ടി. ശശി ,കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ എന്നിവർ മുഖ്യാതിഥികളായി.
കടമ്പൂർ പഞ്ചായത്തിലെ ജനപ്രതിനിധിക ൾ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് മേഖലയിൽ 70 വയസ്സ് പൂർത്തിയാക്കിയ മൂന്ന് തൊഴിലാളികൾ ഡോക്ടറേറ്റ് നേടിയ അർജുൻ സതീഷ്,ഭിന്നശേഷി സേവനരംഗത്തെ അവാർഡ് ജേതാവ് ജലറാണി ടീച്ചർ, കുടുംബശ്രീ സംരംഭക സവിത,10 വർഷക്കാലമായി ലൈബ്രേറിയനായി സേവനമനുഷ്ഠിക്കുന്ന കെ.പി ബീന എന്നിവരെ അനുമോദിച്ചു.എം.എസ്. ആനന്ദ് ,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രേമവല്ലി, കടമ്പൂർ നോർത്ത് യു.പി. സ്കൂൾ പ്രധാനധ്യാപിക ഷിംന ,സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കെ.വി സ്വർണ്ണ എന്നിവർ സംസാരിച്ചു.

Comments
Post a Comment