സിപിഎം അവിഭക്ത നീലേശ്വരം ലോക്കൽ സെക്രട്ടറി കൊട്ടുവല കുഞ്ഞിക്കണ്ണൻ നിര്യാതനായി




നീലേശ്വരം'സിപിഎംഅവിഭക്ത നീലേശ്വരം ലോക്കൽ സെക്രട്ടറിയും മുൻനീലേശ്വരം പഞ്ചായത്ത് അംഗവുമായ പാലായിയിലെ കൊട്ടുവല കുഞ്ഞിക്കണ്ണൻ (93) നിര്യാതനായി. നീലേശ്വരം പഞ്ചായത്തിൽ സിപിഎം കെട്ടിപ്പടുക്കാൻ ഏറെ ത്യാഗം ചെയ്ത കൊട്ടുവല കുഞ്ഞികണ്ണൻ പള്ളിക്കര തോക്കു കേസിലും അടിയന്തരാവസ്ഥക്കാലത്തും ക്രൂരമായ പോലീസ് മർദ്ദനങ്ങൾക്കിരയായിട്ടുണ്ട് . പാലായിഎ എൽ പി സ്ക്കൂൾ മാനേജരാണ്. ഇന്ന് ഉച്ചക്ക് 2.30-ന്പാലായി ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചു. സംസ്കാരം വൈകുന്നേരം 4-ന് പാലാത്തടം ശ്മശാനത്തിൽ.

ഭാര്യ :രോഹിണി മാടക്കത്ത്, സൗദാമിനി ( കരിവെള്ളൂർ), രാജീവൻ ( പാലായി), ഷൈലജ( കടന്നപ്പള്ളി, ശ്രീലത ( വെള്ളൂർ ) എന്നിവർ മക്കളും. ഇ പി രാമചന്ദ്രൻ( റിട്ട: റൂറൽ ബാങ്ക് മാനേജർ (കരിവെള്ളൂർ), ബിന്ദു ടീച്ചർ ( ടീച്ചർ എ എൽ പി സ്ക്കൂൾ പാലായി) , ലക്ഷ്മണൻ ( ഗൾഫ്, കടന്നപ്പള്ളി), ജയരാജ് കെ ( റിട്ട: ഫാർമസിസ്റ്റ് റൂറൽ ബാങ്ക് പയ്യന്നൂർ) എന്നിവർ മരുമക്കളുമാണ്. ശശി, തങ്കമണി ശോഭന പരേതരായ കുഞ്ഞാത പൊക്കി ചിറ്റേയി, കാരിച്ചി നാരായണൻ എന്നിവരാണ് സഹോദരങ്ങൾ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.