പഴയ കാല വായനശാല പ്രവർത്തകരെ ആദരിക്കാൻസ്മൃതി സദസ് നടത്തി




കണ്ണൂർ സിറ്റി: മൺമറഞ്ഞ വായനശാല പ്രവർത്തകരെ അനുസ്മരിക്കുന്നതിനും, മുൻകാല പ്രവർത്തകരെ ആദരിക്കുന്നതിനും വേണ്ടി കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച പദ്ധതിയായ സ്മൃതി സദസ്സ് കണ്ണൂർ നോർത്ത് നേതൃ സമിതിയുടെ നേതൃത്വത്തിൽ മരക്കാർകണ്ടി യുവജന വായനശാലയിൽ സംസ്ഥാന  കൗൺസിലർ കൃഷ്ണൻ കുറിയ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാസിക്രട്ടറി പി.കെ.ബൈജു ആദര പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് ഇ.കെ. സിറാജ് അധ്യക്ഷനായി. മുൻകാല പ്രവർത്തകരായ എ.ഒ. പ്രസന്നൻ, വി.കെ.പ്രസന്നൻ, എൻ.കെ.രാമചന്ദ്രൻ,സി.പി.രാജൻ, ശ്രീധരൻ ഉരുവച്ചാൽ, എൻ. അബ്ദുള്ളയുടെ സഹധർമ്മിണി വി. റാബിയ എന്നിവരെ ആദരിച്ചു.ജനു ആയിച്ചാൻകണ്ടി,പേഴ്സി ഗോവിയസ്,പി. അഭിലാഷ് എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം