അലുവ അതുൽ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ




കൊല്ലം :കരുനാഗപ്പള്ളിയിലെ ഗുണ്ടാപ്പകയെത്തുടർന്ന് ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികളും പോലീസ് പിടിയിലായി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരും ഉൾപ്പെടെ എട്ടുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതിൽ നാല് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ബാക്കി നാല് പ്രതികളെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തതോടെ കേസിലെ എല്ലാ പ്രതികളും വലയിലായി

തഴവ സ്വദേശി നൗഫൽ, ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റർ എന്നിവരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരിൽ പ്രധാനികൾ. ജാമ്യവ്യവസ്ഥയുടെ ഭാഗമായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുകയായിരുന്ന അതുലിനെയും സുഹൃത്ത് മനുവിനെയും ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ പിന്തുടർന്നെത്തിയ ആറംഗ സംഘം കാർ ഇടിച്ച് തെറിപ്പിച്ച ശേഷം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അതുൽ കൊല്ലപ്പെടുകയും മനുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ജിം സന്തോഷിനെ കൊലപ്പെടുത്തിയതിലെ വിരോധവും അതുൽ കൊലപാതകത്തിന് പിന്നിലുണ്ട് അതുലും കൂട്ടരും മറ്റ് ചിലരെയും ലക്ഷ്യമിട്ടിരുന്നു എന്നും പോലീസിന് സൂചന ലഭിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം