കൂട്ടുപുഴചെക്പോസ്റ്റിൽ മയക്കുമരുന്ന് വേട്ട യുവാവ് പിടിയിൽ
ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരി മരുന്നായ എംഡിഎം എ യും മെത്താ ഫിറ്റാമിനുമായി യുവാവിനെ പിടികൂടി. വടകര വളക്കെട്ട് വേലംസ്വദേശി സി.കെ. നബീലിനെ (27) യാണ്എക്സൈസ് ഇൻസ്പെക്ടർ എസ്.സുരേഷിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് 0.965 ഗ്രാം എംഡിഎം എ യും 1.697 ഗ്രാം മെത്താംഫിറ്റാമിനുമായി പ്രതി പിടിയിലായത്. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ദീപക് കെ എം, കെ രാജീവൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ബൈജേഷ്. കെ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ധനുസ് പൊന്നമ്പത്ത്, അർജുൻ നാരായണൻ എന്നിവരും പങ്കെടുത്തു.

Comments
Post a Comment