ടീമേ എല്ലാം സെറ്റാണ്, ഹേസല്‍ ചേട്ടൻ തിരുമ്പി വന്താച്ച്
ബംഗ്ളൂർ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. ആര്‍സിബിയുടെ സൂപ്പര്‍ താരം ജോഷ് ഹേസല്‍വുഡ് ഇന്ത്യയിലെത്തി. പുതിയ സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഓസീസ് ഫാസ്റ്റ് ബോളര്‍ ഇന്ത്യയിലെത്തിയത്.പരിക്കുമൂലം വിശ്രമത്തിലായിരുന്ന ഹേസല്‍വുഡിന് ആര്‍സിബിയുടെ ആദ്യത്തെ മത്സരങ്ങള്‍ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുത്ത സൂപ്പര്‍ താരം ഇന്ത്യയിലെത്തിച്ചേര്‍ന്നിരിക്കുകയാണ്. എന്നാലും ആര്‍സിബിയുടെ ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഹേസല്‍വുഡ് വിട്ടുനില്‍ക്കാനാണ് സാധ്യത. ഹേസല്‍വുഡിന്റെ ലഭ്യതയെകുറിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇതുവരെ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.

Comments
Post a Comment