പശ്ചിമേഷ്യയിലെ യുദ്ധം തുടരുന്നു : സീസണിൽ സാമ്പത്തിക നഷ്ടത്തിൽ കൂപ്പുകുത്തി കിയാൽ
മട്ടന്നൂർ : ഇസ്രായേൽ-ഇറാൻ യുദ്ധം പശ്ചിമേഷ്യയിൽ തുടരുന്ന സാഹചര്യത്തിൽ ആളനക്കമില്ലാതെ കണ്ണൂർ വിമാന താവളം. ഇതോടെ വിമാനതാവള കമ്പി നിയായ കിയാലിൻ്റെ സാമ്പത്തിക സ്ഥിതിയും പരിതാപകരമായി. വേനലവധി കാലവും റമദാനും കൂടിയുള്ള മാർച്ച് മാസം യുദ്ധം പൊട്ടിപ്പുറപ്പെട്ടത് കിയാലിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
താൽക്കാലികമായി നിർ ത്തിയ രാജ്യാന്തര സർവീസ് പു നരാരംഭിക്കാത്തത് വഴി കിയാലി ന് നഷ്ടം പ്രതിദിനം ശരാശരി അരക്കോടി രൂപയാണ്. വ്യാഴാഴ്ച മു തൽ എയർഇന്ത്യ എക്സ്പ്രസി ന്റെ കണ്ണൂർ-മസ്കത്ത് സർവീസ്മാത്രമാണ് പുനരാരംഭിച്ചത്. കഴിഞ്ഞശനി യാഴ്ച്ച മുതൽ ആറു സർവീസുകളും തുടർ ന്ന് ഇങ്ങോട്ടുള്ള ദിവസങ്ങളിൽ 12-13 സർവീസുകളുമാണ് ഓരോ ദിവസവും റദ്ദാക്കിയത്.
മാർച്ച് ആറിന് കണ്ണൂർ-മസ്കത്ത് റൂട്ടിൽ മാത്രമാണ് സർവീസ്. മറ്റു സെക്ടറിൽ സർവീസ് തുടങ്ങു ന്നത് സംബന്ധിച്ച് ധാരണയായി ല്ല. തുടർച്ചയായി അഞ്ചാം ദിവസ മാണ് കണ്ണൂരിൽ നിന്നുള്ള രാ ജ്യാന്തര സർവീസുകൾ റദ്ദാക്കു ന്നത്. ഇന്നലെ മാത്രം എയർ ഇന്ത്യ എക്സ‌്പ്രസ്, ഇൻഡിഗോ
എന്നിവയുടെ 13 സർവീസുകളാ ണ് റദ്ദാക്കിയത്. യാത്രക്കാർ വി മാനത്താവളത്തിലേക്ക് പുറപ്പെ ടുന്നതിന് മുൻപ് വിളിച്ച് അന്വേ ഷിക്കണമെന്ന് കിയാൽ അധിക തർ പറഞ്ഞു. സർവീസ് റദ്ദാക്കുന്നതോടെ
കിയാലിന് വിവിധ ഇനത്തിൽ ലഭിച്ചിരുന്ന വരുമാനവും കുറഞ്ഞു. എയർ സൈഡ് വിഭാഗ ത്തിൽ നിന്ന് ലഭിക്കുന്ന വിമാന എയർ ക്രാഫ്റ്റ് ഹാൻഡലിങ് ഫീസ് തുടങ്ങിയവയിൽ നിന്നുള്ളവരുമാനവും ഇല്ലാതായി.
നിലവിൽ രാജ്യാന്തര വിമാ നങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടി രുന്ന വരുമാനം മസ്കത്ത് സർ വീസിൽ നിന്ന് മാത്രമാണ് ലഭിക്കുന്നത്. വിമാന ങ്ങളുടെ ലാൻഡിങ് ഫീസ്, പാർ ക്കിങ് ഫീസ്, പാസഞ്ചർ ഫീസ്, കമ്പനികളാണ് കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നത്.
ഇവിടെ നിന്നുംപകുതിയിൽ അധികവും രാജ്യാ ന്തര സെക്ടറിലാണ് സർവീസ്. പ്രതിദിനം വരുമാനം പകുതി
യിൽ അധികം കുറയുന്നതോടെ ഈ സീസണിൽ കിയാൽ സാമ്പത്തിക നഷ്ടത്തിൽ മൂക്കുകുത്തിയിരിക്കുകയാണ്.
യാത്രക്കാർ വിമാനത്താവളത്തിൽ എത്താത്തതിനാൽ യാത്രക്കാ രെ കൊണ്ടു വിടുന്നതിനും കൊ ണ്ടു പോകാനും എത്തുന്ന വാഹ നങ്ങളുടെ പാർക്കിങ് ഫീസും കുറഞ്ഞു. കഫറ്റേരിയ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഡേ ഹോട്ടൽ, ലൗഞ്ച് തുടങ്ങി എല്ലാ മേഖലയെയും ബാധിച്ചു. കൂടാതെ ചരക്കുനീ ക്കത്തെയും ചരക്കുനീക്കം വഴി ലഭിക്കുന്ന വരുമാനത്തെയും ഇല്ലാതാക്കി. കണ്ണൂർ വിമാനതാവളത്തിൽ നിന്നും
പ്രതിമാസം 300 മുതൽ 500 ടൺ വരെ ചരക്കുനീക്കം നടക്കാ റുണ്ട്. അതും യുദ്ധം കാരണം ഇല്ലാതായിരിക്കുകയാണ്.

Comments
Post a Comment