സാഹോദര്യം വിളിച്ചോതി ഇഫ്താർ വിരുന്ന്
കാടാച്ചിറ : മമ്മാക്കുന്ന് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ഡി.വൈ.എഫ്.ഐ മമ്മാക്കുന്ന് യൂണിറ്റും സംയുക്തമായി ഇഫ്താർ സംഗമം നടത്തി. എ.സി. നസീറിൻ്റെ അധ്യക്ഷതയിൽ
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അതുൽ ഉദ്ഘാടനം ചെയ്തു. ഒ.വി. ജാഫർ, വി. പ്രഭാകരൻ മാസ്റ്റർ, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡണ്ട് യാസർ അറഫത്ത്, ഡി.കെ. മനോജ്, പെരളശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ പവിത്രൻ സംസാരിച്ചു. രാജേഷ് കക്കറ സ്വാഗതം പറഞ്ഞു.

Comments
Post a Comment