പയ്യാവൂരിൽ അന്തർ സംസ്ഥാന പോത്ത് മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ



കണ്ണൂർ : കണ്ണൂർജില്ലയുടെ വിവിധ ഭാഗങ്ങളിൽഅറവിനായി കൊണ്ടുവരുന്ന പോത്തുകളെ മോഷ്ടിക്കുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ടുപേർ പയ്യാവൂർ പോലീസിൻ്റെ പിടിയിലായി. കർണാടക ഹാസൻ സ്വദേശികളായ അസ്‌ഗർ ഹുസൈൻ (36), ഇമ്രാൻ അലി (34) എന്നിവരെയാണ് പയ്യാവൂർ ഇൻസ്പെക്ടർ ടിങ്ക്വിൾ ശശിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പയ്യാവൂർ ചാച്ചമ്മ ജങ്ഷനിൽ പ്രവർത്തിക്കുന്ന 'ഡെയ്‌ലി ഫ്രഷ്' എന്നസ്ഥാപനത്തിൽ നിന്ന് പോത്തിനെ മോഷ്ടിച്ച കേസിലാണ് നിർണ്ണായകമായ ഈ അറസ്റ്റ്.


സമീപകാലത്തായി കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോത്തുകളെ മോഷ്ടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയായിരുന്നു. തളിപ്പറമ്പ് മേഖലയിലും സമാനമായ രീതിയിൽ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്ന സൂചനയെത്തുടർന്ന് തളിപ്പറമ്പ് പോലീസ് ഹാസനിലെത്തി പരിശോധന നടത്തിയിരുന്നു. തളിപ്പറമ്പ് എസ്.ഐ ഷറഫുദ്ദിൻ്റെ നേതൃത്വത്തിലുള്ള സംഘം അവിടെ നിന്ന് രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തെങ്കിലും തളിപ്പറമ്പിലെ മോഷണവുമായി ഇവർക്ക് ബന്ധമില്ലെന്ന് വ്യക്തമായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം