കണ്ണൂർ വിമാനതാവള കോംപൗണ്ടിൽ തീപ്പിടിത്തം ഫയർ ഫോഴ്സ് അണച്ചു





മട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ കോംപൗണ്ടിൽ തീ​പി​ടി​ത്തം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​നും പോ​ലീ​സ് സ്റ്റേ​ഷ​നും സ​മീ​പ​ത്തെ ഉ​ണ​ങ്ങി​യ പു​ല്ലി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​വ​ർ വി​വ​ര​മ​റി​യി​ച്ച​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ഗ്നി​ര​ക്ഷാ വി​ഭാ​ഗ​മെ​ത്തി തീ​യ​ണ​ച്ചു.

തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ വി​മാ​ന​ത്താ​വ​ള പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി പു​ല്ല് ഉ​ണ​ങ്ങി​യി​ട്ടു​ണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ താപനില അനുഭവപ്പെടുന്ന പ്രദേശമാണ് കണ്ണൂർ രാജ്യാന്തര വിമാന താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരിലെ മൂർഖൻ പറമ്പ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം