ചക്കരക്കൽ മുഴപ്പാല സ്വദേശിയുടെ ഭൗതിക ശരീരം ഖത്തറിൽ കബറടക്കും




ചക്കരക്കൽ: ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ച ചക്കരക്കൽ മുഴപ്പാല സ്വദേശിയുടെ മൃതദേഹം ഖത്തറിൽ ഖബറടക്കും. പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് നിർത്തിവെച്ച സാഹചര്യത്തിലാണ് മുഴപ്പാല സ്വദേശി തീയൻകണ്ടി നൗഷാദിൻ്റെ (53 ) ഭൗതിക ശരീരം ഖത്തറിൽ തന്നെ ഖബറടക്കുന്നത്.

പ്രാദേശിക സമയം ഇന്ന് രാത്രി ഇഷാ നിസ്കാരാനന്തരം ഖത്തർ ഹബുഹമൂർ ഖബർസ്ഥാനത്തിലാണ്  ഖബറടക്കം നടക്കുക. നാളെ രാത്രി തറാവീഹ് നിസ്കാര ശേഷം മാച്ചേരി മസ്ജിദിൽ മയ്യിത്ത് നിസ്കാരം നടക്കും.

ദോഹ കാപിറ്റൽ പൊലിസ് സ്റ്റേഷന് സമീപത്തെ താമസസ്ഥലത്ത് കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നാണ് നൗഷാദ് മരണപ്പെട്ടത്.

16 വർഷത്തോളമായി ഖത്തർ പ്രവാസിയായ നൗഷാദ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സിലെ ജീവനക്കാരനാണ്.

പിതാവ്: വെളുത്താണ്ടി മടത്തുമ്മൽ അബ്ദുല്ല. മാതാവ്: തീയൻകണ്ടി അഫ്സത്ത്. കൊട്ടാനാ ച്ചേരി ഉത്തക്കൻ സമീനയാണ് (മാച്ചേരി) ഭാര്യ.

മക്കൾ: നിഹാൽ, ഹിബ ഫാത്തിമ, ജാസിം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം