പിണറായി ഭരണം അവസാനിപ്പിച്ചുജനം കണക്ക് തീർക്കും. മേയർ പി കെ ഇന്ദിര
പിണറായി: പിണറായിയുടെ ദുർഭരണത്തിൽ കഴിഞ്ഞപത്ത് വർഷമായിനമ്മുടെ കേരളം അലമുറയിട്ടു കരയുകയാണെന്ന് കണ്ണൂർ മേയർ പി കെ ഇന്ദിര പറഞ്ഞു.
ധർമ്മടം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. അബ്ദുൾ റഷീദിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പിണറായിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയാരുന്നു അവർ. ചരിത്ര പ്രസിദ്ധമായ
ബ്രണ്ണൻ കോളേജിൻ്റെ അവസ്ഥ എന്താണ്? മൂവായിരത്തോളം വിദ്യാർഥികൾക്ക് ഇവിടെ ആവശ്യത്തിന് ടോയിലെറ്റ് ഉൾപ്പെടെയുള്ള സൗകര്യമില്ല. പുതിയ കോഴ്സുകൾ പഠിപ്പിക്കാൻ അദ്ധ്യാപകരില്ല പല കോഴ്സുകളും മരവിച്ചിരിക്കയാണ്. ധർമ്മടം പഞ്ചായത്തിൽ ശവദഹനം നടത്താൻ അഞ്ച് കിലോമീറ്റർ കഴിഞ്ഞ് മറ്റൊരു നാട്ടിലെത്തണം. കുപ്പികഴുത്തുള്ള മീത്തലെ പീടിക ടൗൺ വികസിച്ചോയെന്നും ഇന്ദിര ചോദിച്ചു.പൊട്ടി പൊളിഞ്ഞ റോഡുകൾ വെളിച്ചമില്ലാതെ വഴികളുമാണ് ഇവിടെയുള്ളത്. ചില പ്രദേശങ്ങളിൽദിവസങ്ങൾ കഴിഞ്ഞും കുടിവെള്ളം എത്തില്ല ഇതിനാൽ ജനം കരയുകയാണ്. പരിഭവങ്ങളും പരാതികളും ജീവൽ പ്രശ്നങ്ങൾ ആരോട് പറയും ധർമ്മടത്ത് എം എൽ എ ആര് ജനം ചോദിക്കുന്നു. വർഷങ്ങളായി മുടങ്ങുന്ന ബീഡി തൊഴിലാളി ആനുകൂല്യത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീടിന് മുന്നിൽ സിഐടിയു സമരം നടത്തി ഫലം കണ്ടോ? അങ്കണവാടി ജീവനക്കാരുടെ അടക്കം ആനുകൂല്യവും വേതനവും താളം തെറ്റി. ഇരുപത് കോടിയിൽ പണിത ചക്കരക്കൽ സാമൂഹ്യ ആരോഗ്യ കേന്ദ്രം പിണറായി ഉദ്ഘാടനം ചെയ്തുവെന്നല്ലാതെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ചക്കരക്കൽ - അഞ്ചരക്കണ്ടി എടക്കാട് - മുഴപ്പിലങ്ങാട് rധർമ്മടം റോഡുകൾക്ക് എന്ത് വികസനമാണുള്ളത്. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കരനും ശബരിമല സ്വർണ പാളി കേസിൽ പോറ്റിയുടെ ഉൾപ്പെടെയുള്ള വരുടെ കേസ് എന്തായി. കൂട്ടുപങ്കാളികളെ കൈവിടാതെ കേരളത്തെ വഞ്ചിച്ച പിണറായി സർക്കാറിനെ താഴെ ഇറക്കണം. ഇല്ലെങ്കിൽ തോൽക്കുക കോൺഗ്രസല്ല സമ്മതിദായകരാണെന്ന്പി കെ ഇന്ദിര പറഞ്ഞു. ചടങ്ങിൽ
ധർമ്മടം നിയോജകമണ്ഡലം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം കെ മോഹനൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ പി സി സി മെമ്പർ മുഹമ്മദ് ഫൈസൽ, എൻ പി ശ്രീധരൻ, അഡ്വ : ഈ ആർ വിനോദ്, രാജീവൻ പാനുണ്ട, എൻ പി താഹിർ ഹാജി, പുതുക്കുടി ശ്രീധരൻ ജയരാജൻ, ഷമേജ് പെരളശ്ശേരി, സുജിത് കാര്യായി, ഷക്കീർ മൗവ്വഞ്ചേരി,എന്നിവർ സംസാരിച്ചു.

Comments
Post a Comment