പരിഷത്ത് വനിതാ ദിനാചരണം നടത്തി



കാടാച്ചിറ :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എടക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി കാടാച്ചിറ എൽ പി സ്കൂളിൽ  അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു .എടക്കാട് മേഖലയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, എന്നിവരേയും ,മേഖല പരിധിയിലെ പഞ്ചായത്തുകളിലെ മികച്ച വനിതാ കർഷകരേയും ജില്ലാ ജൻ്റർ ചുമതല വഹിക്കുന്ന പി  വനജ  ഉപഹാരം  നൽകി ആദരിച്ചു.വനിതാ ദിനാചരണത്തെ കുറിച്ച് സിപി ഹരീന്ദ്രൻ മുഖ്യ പ്രഭാഷണം  നടത്തിമേഖലാ പ്രസിഡൻ്റ് പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചുകെ കെ സുഗതൻ, ഷഹമിർഷ ,രതുല  സംസാരിച്ചുസെക്രട്ടറി സി എപത്മനാഭൻ സ്വാഗതവുംജോ. സെക്രട്ടറി ചന്ദ്രശോഭ നന്ദിയും പറഞ്ഞുതുടർന്ന് കാടാച്ചിറ ടൗണിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു കടമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഗിരീശൻ സി പി ഹരീന്ദ്രൻ കെ വി ജയരാജൻ എന്നിവർ സംസാരിച്ചു..കെ വി ദിലീപ് കുമാർ, എ പി സജീന്ദ്രൻ സതീഷ് ശ്രീമന്ദിരം കെ വി മഹീന്ദ്രൻ ,ബാലസുബ്രഹ്മണ്യൻ എന്നിവർ   നേതൃത്വം നൽകി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം