കളരിപ്പയറ്റ് സർട്ടിഫിക്കറ്റ് കോഴ്സ് : കേരള ഫോക് ലോർ അക്കാദമിയും കണ്ണൂർ സർവകലാശാലയും ധാരണാ പത്രം കൈമാറി




കണ്ണൂർ :കേരള ഫോക് ലോർ അക്കാദമി കണ്ണൂർ സർവ്വകലാശാലയുമായി സഹകരിച്ച് കളരിപ്പയറ്റിൽ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നതിനുള്ള ധാരണാപത്രം കൈമാറി. കണ്ണൂർ സർവ്വകലാശാല ക്യാമ്പസിൽ നടന്ന പരിപാടി രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്തു. ധാരണാപത്രം മന്ത്രിയും കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ.കെ.കെ.സാജുവും ചേർന്ന് പദ്മ അവാർഡ് ജേതാക്കളായ എസ്.ആർ.ബി.പ്രസാദ്, മീനാക്ഷി, മധു, ഗുരുക്കന്മാരായ ദിനേശൻ വിജയൻ, കുഞ്ഞി മൂസ എന്നിവർക്ക് കൈമാറി  

സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. കെ.കെ.സാജു അധ്യക്ഷനായി. ഫിസിക്കൽ എജുക്കേഷൻ വിഭാഗം ഡയറക്ടർ ഡോ.എ. പ്രവീൺ, സിൻഡിക്കേറ്റ് അംഗങ്ങളായ  ഡോ.എ.അശോകൻ, കെ.വി.പ്രമോദ്‌കുമാർ, അനീഷ് കുമാർ, രജിസ്ട്രാർ പ്രൊഫ.ജോബി.കെ.ജോസ്, ഫോക് ലോർ അക്കാദമി റൂറൽ ആർട്ട് ഹബ്ബ് പ്രൊജക്റ്റ് ഓഫീസർ പി.വി.ലവ്‌ലിൻ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം