ഭിന്നശേഷി സൗഹൃദം : കണ്ണൂർജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ വീൽചെയർ സൗകര്യം സജ്ജമാക്കി




കണ്ണൂർ :ആധുനികവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി പുതുതായി സജ്ജീകരിച്ച ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിന് ജില്ലാ സാമൂഹ്യനീതി വകുപ്പ് രണ്ട് വീല്‍ചെയറുകള്‍ കൈമാറി. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പി. ബിജു വീല്‍ചെയറുകള്‍ ജില്ലാ പോലീസ് മേധാവി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിന്‍ രാജിന് നല്‍കി. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് സുഗമമായ പ്രവേശനവും സേവനവും ഉറപ്പാക്കുന്നതിനായി കാര്യാലയം ഭിന്നശേഷി സൗഹൃദമായിട്ടാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. വീല്‍ചെയര്‍ സൗകര്യത്തോടെ പ്രവേശിക്കാനാകുന്ന റാംപുകള്‍, കൈപിടികള്‍, വിശാലമായ പ്രവേശന കവാടങ്ങള്‍, ലിഫ്റ്റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഓഫീസ് ഒരുക്കിയിട്ടുള്ളത്.

ഇത് ഭിന്നശേഷിക്കാരായ ആളുകളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി. ബിജു പറഞ്ഞു.

കണ്ണൂർസിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ്, അഡിഷണൽ എസ് പി എ പി ചന്ദ്രൻ,ഡി വൈ എസ് പി കണ്ണൂർ ഹരിപ്രസാദ്, സ്പെഷ്യൽ ബ്രാഞ്ച് എ സി പി ജോൺ, കേരള സാമൂഹ്യ സുരക്ഷ മിഷൻ ജില്ലാ കോർഡിനേറ്റർ കെ അനീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം