മുഖ്യമന്ത്രി പിണറായി വിജയനും അപരന്‍; കെ കെ ശൈലജയ്ക്കും സണ്ണി ജോസഫിനും രണ്ട് പേര്‍ വീതം അപരമാർ




കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലെ അപരന്മാരുടെ ചിത്രവും തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖരായ മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്മാരുണ്ട്. ധര്‍മ്മടത്ത് വിജയന്‍ എ എം ആണ് പിണറായി വിജയന്റെ അപരന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമുണ്ട് അപരൻ. കെ ബി സതീശനാണ് വി ഡി സതീശൻ്റെ അപരൻ. പേരാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് രണ്ട് അപരന്മാരുണ്ട്. സി ശൈലജയും ശൈലജ എ വിയുമാണ് അപര സ്ഥാനാര്‍ത്ഥികള്‍. സണ്ണി ജോസഫിനും രണ്ട് അപര സ്ഥാനാര്‍ത്ഥികളാണുള്ളത്. എറണാകുളം വരാപ്പുഴ സ്വദേശി സണ്ണി ജോസഫ്, സണ്ണി എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. അഴീക്കോട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷിനും അപര ഭീഷണിയുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം