വേദാന്ത പവർ പ്ലാന്റ് സ്ഫോടനം: മരിച്ചവരുടെ എണ്ണം 24


ഛത്തീസ്ഗഡ്: ശക്തി ജില്ലയിലെ വേദാന്ത പവർ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരണം 24 ആയി.ചികിത്സയിലുണ്ടായിരുന്ന ഒരു തൊഴിലാളി കൂടെ ഇന്ന് മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്. 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

ഈ മാസം പതിനാലാം തിയതി ഉച്ചയ്ക്കാണ് പ്ലാൻ്റിൽ പൊട്ടിത്തെറിയുണ്ടായത്. സിംഗിതാരായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലെ ബോയിലറിൽ നിന്ന് ടർബൈനിലേക്ക് അതിമർദ്ദത്തിലുള്ള ആവി എത്തിക്കുന്ന സ്റ്റീൽ പൈപ്പ് പെട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. 11 പേർ അപകട  സമയത്ത് തന്നെ മരണപ്പെട്ടു . ചികിത്സയിലിരിക്കെയാണ് ബാക്കി തൊഴിലാളികൾ മരിച്ചത്. അപകടത്തെത്തുടർന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ, പ്ലാന്റ് മേധാവി ദേവേന്ദ്ര പട്ടേൽ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പ്ലാൻ്റിൽ ഒരുക്കിയിരുന്നില്ലെന്ന കണ്ടത്തലിലാണ് കേസ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം