സ്വർണ വില വീണ്ടും കൂടി :പവന് 2920 രൂപ കൂടി





കണ്ണൂർ:ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ കേരളത്തിലെ സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം. ഇന്നലെ 600 രൂപ കുറഞ്ഞ് വിപണിയിൽ നേരിയ ആശ്വാസം പകർന്നെങ്കിലും ഇന്ന് വില കുത്തനെ ഉയർന്നു. പവന് 2920 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,800 രൂപയായി ഉയർന്നു.


ഒരു ഗ്രാം സ്വർണ്ണത്തിന് 14,100 രൂപയാണ് ഇന്നത്തെ നിരക്ക്. ഏപ്രിൽ മാസത്തിൻ്റെ തുടക്കത്തിൽ 1.26 ലക്ഷം കടന്ന് റെക്കോർഡിട്ട സ്വർണ്ണവില പിന്നീട് താഴ്ന്നിരുന്നെങ്കിലും ഇറാൻ-അമേരിക്ക സംഘർഷം വിപണിയെ വീണ്ടും സമ്മർദ്ദത്തിലാക്കുകയായിരുന്നു. വെടിനിർത്തൽ പ്രഖ്യാപനമുണ്ടായെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ ഒഴുകുന്നത് വില ഉയരാൻ കാരണമാകുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം