ടി. പുരുഷോത്തമൻ്റെ കാർ കത്തിച്ച കേസിൽ 2 സി പി എം പ്രവർത്തകർ അറസ്റ്റിൽ


പയ്യന്നൂർ:പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി പുരുഷോത്തമന്റെ വീടാക്രമിച്ച് മുറ്റത്ത് നിർത്തിയിട്ട കാർകത്തിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച വൈകീട്ടോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ഡിവൈഎഫ്‌ഐയുടെ വെസ്റ്റ് മേഖല പ്രസിഡന്റാണ് സുധീഷ്. കഴിഞ്ഞ ദിവസം അർധരാത്രി 12.30ഓടെ എത്തിയ സംഘം വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും സംഘം എറിഞ്ഞു തകർത്തു.

സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പുരുഷോത്തമൻ ആരോപണം ഉന്നയിച്ചിരുന്നു. സിപിഎം ബ്രാഞ്ച് അംഗമാണ് ടി പുരുഷോത്തമൻ. നേരത്തെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ നേതാവായിരുന്നു വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചു പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും പിന്നീട് അംഗത്വത്തിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. രണ്ടു മാസം മുൻപ് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന നേതൃത്വത്തെ അണികൾ തിരുത്തണമെന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തതാണ് പ്രകോപന കാരണമായി പറയുന്നത്. ജനൽ ചില്ലിന് കല്ലെറിയുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് കാർ കത്തുന്നത് കണ്ടത് ഉടൻ തീയണച്ചതിനാൽ പൊട്ടിത്തെറി ഒഴിവായി. ടി. പുരുഷോത്തമനും ഭാര്യയും മകനും ഭാര്യയും കുട്ടികളും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം