പോളണ്ട് വിസ വാഗ്ദാനം നൽകി 3, 90,000 തട്ടിയെടുത്ത മൂന്നു പേർക്കെതിരെ കേസെടുത്തു
ധർമ്മടം: പോളണ്ടിൽ വേർ ഹൗസിൽ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തുഉമ്മൻ ചിറയിലെ ലക്ഷ്മി സദനത്തിൽ നിതിൻ പ്രകാശിൻ്റെ പരാതിയിലാണ് ഉമ്മൻ ചിറ തോട്ടുമ്മലിലെ ജിബിൻരാജ്, സഹോദരൻജിതിൻ രാജ്, ഭാര്യ ആതിര ജിതിൻ എന്നിവർക്കെതിരെ ധർമ്മടം പോലീസ് കേസെടുത്തത്. പോളണ്ടിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും 2021 ഡിസംബർ മാസം മുതൽ 2023 ആഗസ്റ്റ് 21 വരെയുള്ള കാലയളവിൽ 3, 90,000 രൂപ പ്രതികൾ കൈക്കലാക്കിയ ശേഷം വാഗ്ദാനം നൽകിയജോലിയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Comments
Post a Comment